എന്റേത് രണ്ടാം വിവാഹമാണ്.. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ച് പോയി.. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്... കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി... അന്നും എന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്.. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്! തൻ്റെ രണ്ടാം വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മങ്ക മഹേഷ്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മങ്ക മഹേഷ്. വളരെ ചെറുപ്പത്തിൽ തന്നെ കലാജീവിതം ആരംഭിച്ച മങ്ക അമ്മ വേഷങ്ങളിലൂടെയാണ് ഇപ്പോൾ സ്‌ക്രീനിൽ നിറയുന്നത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആഭിനയത്തിനു വേണ്ടി ഉഴിഞ്ഞു വച്ച് എങ്കിലും, അഭിനയത്തിൽ തന്നെ കഴിവ് തെളിയിച്ചു എങ്കിലും എന്ത്‌കൊണ്ടാണ് അമ്മ വേഷങ്ങൾ മാത്രം മങ്കയെ തേടിയെത്തിയത് എന്ന ചോദ്യം ഇപ്പോഴും ആരാധകരിൽ ബാക്കിയാണ്. ഒപ്പം ജീവിതത്തിൽ ഒറ്റപ്പെടുന്ന തോന്നൽ ഉണ്ടായപ്പോൾ മറ്റൊരു ജീവിതം തെരെഞ്ഞെടുത്തതിന്റെ പേരിലും മങ്കയ്ക്ക് എതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തൻ്റെ ജീവിതത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് മങ്ക മഹേഷ്. എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ച് പോയി. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിലൊന്നും കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. ചിലപ്പോള്‍ മക്കളുണ്ടെങ്കിലും അവര്‍ മാതാപിതാക്കളെ നോക്കണമെന്നില്ല.
പൈസ ഉള്ള ആള്‍ക്കാര്‍ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടാക്കുകയാണ് ചെയ്യുക. എന്റെ മകളുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം കൂടി നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്. കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും എന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലേ? ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha

























