Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി എന്റെ അമ്മയാണ്... എന്നോട് വളരെ ദയയോടെയാണ് അമ്മ പെരുമാറുന്നത്... നിരവധി സ്ഥലങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോകുന്നത് അമ്മയാണ്.. ഒരുമിച്ച് പാചകം ചെയ്യാൻ ഞങ്ങൾക്കിഷ്ടമാണ്! മകളുടെ കുറിപ്പ് പങ്കുവെച്ച് സുപ്രിയ

27 AUGUST 2022 05:43 PM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പൃഥ്വിക്കെന്നപോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കും ആരാധകരുണ്ട്. പൃഥ്വിയുടെ നിർമാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. സുപ്രിയയും പൃഥ്വിരാജും ലൈം ലൈറ്റിൽ സജീവമാണെങ്കിലും മകൾ അല്ലിക്ക് സ്വകാര്യത നൽകുന്നതിന് വേണ്ടി മറ്റുള്ള താരപുത്രന്മാരും പുത്രിമാരും വളരുന്നതുപോലെയല്ല പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ ഏക മകളെ വളർത്തിയിരിക്കുന്നത്. അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്. അല്ലാത്തപക്ഷം മകളുടെ മുഖം മറച്ചാണ് താരദമ്പതികൾ ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്.

ചെറുപ്പത്തിൽ തന്നെ വായനയോടും എഴുത്തിനോടും കമ്പമുള്ള അല്ലിയുടെ രചനകളെല്ലാം അടുത്തിടെ സുപ്രിയ പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. ഇപ്പോഴിത മകളെ കുറിച്ച് പുതിയൊരു സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. 'ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി എന്റെ അമ്മയാണ്. എന്നോട് വളരെ ദയയോടെയാണ് അമ്മ പെരുമാറുന്നത്. നിരവധി സ്ഥലങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോകുന്നത് അമ്മയാണ്.' 'ഒരുമിച്ച് പാചകം ചെയ്യാൻ ഞങ്ങൾക്കിഷ്ടമാണ്. എനിക്ക് വേണ്ടി നല്ല നല്ല ക്ലാസുകൾ അമ്മ കണ്ടെത്തി തരുന്നു. ഞങ്ങൾ ഒരുമിച്ച് ​ഗെയിമുകൾ കളിക്കാറുണ്ട്. നിരവധി പുതിയ കാര്യങ്ങൾ അമ്മ എന്നെ പഠിപ്പിക്കാറുണ്ട്. ഞാൻ ഉയരം വെക്കണമെന്നാണ് അമ്മയുടെ ആ​ഗ്രഹം.' 'വളർന്ന് കഴിയുമ്പോൾ ഞാൻ അത്ഭുതപ്പെടുത്തുന്ന വ്യക്തിയായി മാറണമെന്ന് അമ്മ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു മമ്മ' എന്നാണ് അല്ലി തന്റെ നോട്ട് ബുക്കിൽ കുറിച്ചത്. അല്ലിയുടെ എഴുത്തിനെ കുറിച്ച് സുപ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു.... 'മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല.' 'മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ എനിക്കും കുറ്റബോധം ഉണ്ടാകാറുണ്ട്. അല്ലിക്ക് ഞാൻ ചെയ്ത് കൊടുക്കുന്നത് ശരിയാണോ എന്ന സ്വയം സംശയം കൊണ്ടും വലയാറുണ്ട്. മിക്ക മാതാപിതാക്കളെയും പോലെ മിക്ക ദിവസങ്ങളിലും ഞാൻ അതെകുറിച്ച് അതിയായി ചിന്തിച്ചാണ് കടന്നുപോകുന്നത്.' 'എന്നാൽ അവളുടെ ഡയറിയിൽ ഇത്തരമൊരു കുറിപ്പ് കാണുമ്പോൾ ഞാൻ ‌ചെയ്യുന്നതിൽ ചിലതെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു....' സുപ്രിയ കുറിച്ചു. സുപ്രിയയുടെ കുറിപ്പ് വൈറലായതോടെ ഒരു അമ്മ എന്ന നിലയിൽ സുപ്രിയ ജയിച്ച് കഴിഞ്ഞുവെന്നാണ് ആരാധകർ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (8 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends