കളിയാക്കിയ ഗായിക ഗുല്‍സണ്‍ അറസ്റ്റില്‍

‘ഇവന്‍ ഇമാം ഹാതിപ്പില്‍ (മത വിദ്യാലയം) നിന്നും ബിരുദം നേടിയ ആളാണ്, അവിടെ നിന്നുമാണ് ഇവന്റെ വികൃതവശം വരുന്നത്’ എന്നതായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ഗുല്‍സണെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വികല സ്വഭാവമുള്ള വ്യക്തിയുമായി ബന്ധിപ്പിച്ചതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ ഗുല്‍സന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അറസ്റ്റിനെതിരെ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷക എമക് എംറേ പറഞ്ഞു. “ഞാന്‍ വളരെയധികം വര്‍ഷങ്ങളായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന എന്റെ സഹപ്രവര്‍ത്തകനോടാണ് തമാശ പറഞ്ഞിട്ടുള്ളത്. ഇത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിടുന്ന വ്യക്തികളാണ്. വീഡിയോയിലെ എന്റെ സംസാരം ആരെയെങ്കിലും വൃണപ്പെടുത്തിയെങ്കില്‍ ഞാന്‍ അതില്‍ അവരോട് ക്ഷമ ചോദിക്കുന്നു” എന്ന് ഗുല്‍സണ്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























