പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജൊവാന്‍സിനെപ്പറ്റി തുറന്നുപറഞ്ഞ് മുന്‍ കാമുകി

പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജൊവാന്‍സിനെക്കുറിച്ച് മുന്‍ കാമുകി സെലീന ഗോമ. സ് സ്ക്രീം ക്വീന്‍സ്, കിംഗ്ഡം എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നിക്ക് യഥാര്‍ഥ ജീവിതത്തില്‍ സ്വവര്‍ഗാനുരാഗി ആണോ എന്ന് ഒരു ചോദ്യവും ഉയര്‍ന്നു.
ഇതിനാണ് സെലീന മറുപടി നല്‍കിയത്. നിക്കും താനും പ്രണയിച്ചിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ചിട്ടുണ്ടെന്നും സെലീന വ്യക്തമാക്കി. എന്നാല്‍ സ്വവര്‍ഗാനുരാഗി ആണെന്ന തോന്നല്‍ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമാണ് സെലീന മറുപടി പറഞ്ഞത്. 2008-2009 കാലഘട്ടങ്ങളില്‍ പ്രണയത്തിലായിരുന്ന നിക്കും സെലീനയും ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. പലയിടത്തും സെലീന നിക്കിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. 2018ലാണ് നടി പ്രിയങ്ക ചോപ്രയുമായി നിക്ക് പ്രണയത്തിലാകുന്നത്.
പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇവര്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഡിസംബറില്‍ ഇരുവരും വിവാഹിതരായി. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ദമ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മാള്‍ട്ടി മേരി എന്നാണ് കുഞ്ഞിന്‍റെ പേര്.
https://www.facebook.com/Malayalivartha

























