Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്... എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു.. വികാരഭരിതയായി മഞ്ജു വാര്യർ! ചേർത്ത് നിർത്തി ആരാധകർ

28 AUGUST 2022 08:53 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

രണ്ടാം വരവിലും അഭിനയ ജീവിതത്തിൽ തിരക്കിലാണ് താരം. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തുകയായിരുന്നു. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു നടിയുടെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. എന്നാൽ 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. പിന്നീട് ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്.

ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷമാക്കുകയാണ്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. കരിയറിൽ തന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മഞ്ജു ഇതാ, ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഓർക്കുകയാണ്. ഫ്ളാവെർസ് ഒരു കോടി എന്ന പരിപാടിയിലാണ് താരം മനസ് തുറക്കുന്നത്. ഓണത്തോട് അനുബന്ധിച്ചു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മഞ്ജു അഥിതി ആയി എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോയിൽ മഞ്ജു തനിക്ക് ഉണ്ടായ നഷ്ടം അത് അങ്ങനെ തന്നെയുണ്ടാകും എന്നാണ് പറയുന്നത്. ദുഖകരമായ സഹചര്യങ്ങൾ പ്രതിസന്ധികൾ എന്നിവ വരുമ്പോൾ കരുത്തോടെ നേരിടണമെന്ന് മഞ്ജു തന്നെ പഠിപ്പിക്കുകയാണോ എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. പ്രോമോ വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. 'എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു' മഞ്ജു പറഞ്ഞു. ഉത്രാട ദിനത്തിലാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകൾ എന്തിനെ കുറിച്ചാണെന്ന് അപ്പോൾ മാത്രമേ വ്യക്തമാവൂ. എന്തായാലും പ്രോമോ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, മഞ്ജുവിനെ പിന്തുണച്ച് ധാരാളം പേരാണ് കമന്റ് ചെയ്യുന്നത്. മഞ്ജുവിന്റെ വാക്കുകൾ വളരെ ശരിയാണെന്ന് നിരവധിപേർ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends