Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ നല്ല പാതിയെ കണ്ടെത്തിയ പഴയ വീഡിയോ വീണ്ടും കുത്തിപൊക്കി ആരതി... തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റോബിൻ പറയുമ്പോൾ‌ കണ്ണെടുക്കാതെ നോക്കിയിരുന്നു ആരതി; വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

28 AUGUST 2022 09:59 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ബി​ഗ് ബോസിൽ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചർച്ചയായി. എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. അടുത്തിടെയാണ് റോബിൻ താൻ ഫെബ്രുവരിയൽ വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ചത്. ബി​ഗ് ബോസിലായിരിക്കെ സഹമത്സരാർഥിയായിരുന്ന ദിൽഷ പ്രസന്നനോട് പ്രണയമുണ്ടെന്ന് റോബിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കരിയറിലാണ് താൻ ശ്രദ്ധിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് ദിൽഷ പറഞ്ഞതോടെ റോബിനും ദിൽഷയും പിരിയുകയായിരുന്നു.

ശേഷമാണ് റോബിൻ നടിയും മോഡലും ബിസിനസ് വുമണുമെല്ലാമായ ആരതിയെ പൊടിയെ പ്രണയിക്കാൻ തുടങ്ങിയത്. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ടോം ഇമ്മട്ടിയുടെ കട്ടൻ വിത്ത് ഇമ്മട്ടി ഷോയിൽ വെച്ചാണ്. അന്ന് റോബിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന ആരതിയെ പ്രേക്ഷകരും റോബിൻ ആരാധകരും ശ്രദ്ധിച്ചിരുന്നു. ആ അഭിമുഖത്തിന് ശേഷം ഇരുവരും വലിയ സൗഹൃദത്തിലായി. ശേഷം ആ സൗഹൃദം പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും വഴിമാറുകയായിരുന്നു. സ്വന്തമായി ബൊട്ടീക്ക് നടത്തുന്നുമുണ്ട് ആരതി. ഇപ്പോൾ തന്റെ നല്ല പാതിയെ താൻ കണ്ടെത്തിയ പഴയ വീഡിയോ വീണ്ടും കുത്തിപൊക്കി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് ആരതി. പൊടിറോബ് ആരാധകരിൽ ഒരാൾ ഷെയർ ചെയ്ത വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയാണ് ആരതി ചെയ്തത്. തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് റോബിൻ പറയുമ്പോൾ‌ ആരതി കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും കാണാം. തന്റെ ഏറ്റവും വലിയ സപ്പോർട്ടാണ് ആരതിയെന്നാണ് കഴിഞ്ഞ ദിവസം റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ കൂടിയാണ് റോബിനും ആരതിയും. അടുത്തിടെ ഇരുവരും നടൻ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച വീഡിയോ വൈറലായിരുന്നു.

അടുത്തിടെയായി റോബിനെതിരെ നിരവധി പേർ വിമർശനവുമായി എത്തിയപ്പോൾ ആരതി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴത്തെ തന്റെ മൗനത്തെ കുറിച്ച് കാര്യമാക്കേണ്ടതില്ലെന്ന തരത്തിലായിരുന്നു ആരതിയുടെ പ്രതികരണം. 'ചില വ്യക്തികളോടാണ്... ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ഞാൻ പ്രതികരിക്കാതിരിക്കുന്നത് ഞാൻ ഊമയായതുകൊണ്ടോ എനിക്ക് സംസാരിക്കാൻ അറിയാത്തത് കൊണ്ടോ അല്ല. കൃത്യമായ സമയത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ.... അപ്പോൾ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും' എന്നാണ് ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശക്തയായ സ്ത്രീയെന്ന നിലയിൽ മികച്ച ഉദാഹരണമാണ് ആരതി. ഡീഗ്രേഡിങ് വരുമ്പോൾ ഓടിപ്പോകുന്ന പെണ്‍കുട്ടിയേയല്ല റോബിന് വേണ്ടത്. ഇതുപോലെ ശക്തമായി പ്രതികരിക്കുന്ന സ്ട്രോങ്ങായ പെണ്‍കുട്ടിയെയാണ് റോബിന് ആവശ്യമെന്നും ഒരാൾ കമന്റ് ചെയ്തു. അതേസമയം ഇനി നെഗറ്റീവുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും റോബിനേയും ഇപ്പോൾ ആരതിയേയും ഞങ്ങൾക്ക് വ്യക്തമായി അറയാമെന്നും ചില റോബിൻ ആരാധകർ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends