Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീശിയടിച്ചപ്പോൾ അയേൺ ബോക്സിനൊപ്പം വയറിനൊപ്പമുള്ള മറ്റ് സാധനങ്ങളും കൂടെ വന്ന് തലയ്ക്ക് അടിച്ചു... അങ്ങനെ തലപൊട്ടി.. ഉടനെ എല്ലാവരും കൂടി ആശുപ‌ത്രിയിൽ കൊണ്ടുപോയി.. വേറെയും പരിക്കുകൾ പറ്റിയിട്ടുണ്ട്.. ഇപ്പോഴും അതിന്റെ പാടുകൾ കൈകളിലൊക്കെയുണ്ട്! ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു മഞ്ജു...

28 AUGUST 2022 11:20 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജു വാര്യർ ആരധകരാണ്. വിദ്യാർത്ഥി ആയിരിക്കെ കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയുടെ മായാ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തുകയായിരുന്നു. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു നടിയുടെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു. എന്നാൽ 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. പിന്നീട് ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. അതൊരു ഒന്നൊന്നര വരവ് ‌തന്നെയായിരുന്നു. രണ്ടാം വരവിൽ മഞ്ജുവിന്റെ പ്രതിഭ മനസിലാക്കി തമിഴിൽ നിന്ന് വരെ നടിയെ തേടി അവസരങ്ങൾ‌ വന്നു. മലയാളത്തിലെ ലേഡി സൂപ്പർ‌സ്റ്റാർ എന്ന പേരും രണ്ടാം വരവിൽ‌ മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായരുടെ ഒരു കോടി പരിപാടിയിൽ അതിഥിയായി വന്നിരിക്കുകയാണ് മഞ്ജു വാ​ര്യർ. വർഷങ്ങളോളമായുള്ള സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും വേദിയിൽ വെച്ച് മഞ്ജു വാര്യർ വെളിപ്പെടുത്തി. അക്കൂട്ടത്തിൽ ഷൂട്ടിങ് സെറ്റിൽ നടന്ന അപകടത്തിൽ തനിക്കേറ്റ പരിക്കിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ജാക്ക് ആന്റ് ജിൽ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന അനുഭവത്തെ കുറിച്ചാണ് മഞ്ജു വാര്യർ വെളിപ്പെടുത്തിയത്. ഷൂട്ടിങിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നുവോ എന്നാണ് ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിച്ചത്. അപ്പോഴാണ് താരം അപകടത്തെ കുറിച്ച് വിശദീകരിച്ചത്.

'അയേൺ ബോക്സ് വെച്ചിട്ട് എന്റെ തലയ്ക്ക് അടിക്കുന്ന സീനായിരുന്നു. അയേൺ ബോക്സ് ഡമ്മിയായിരുന്നു. പക്ഷെ അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റുള്ളവയും ഒറിജിനലായിരുന്നു.' 'അപ്പോൾ എതിരെ നിന്ന താരം വീശിയടിച്ചപ്പോൾ അയേൺ ബോക്സിനൊപ്പം വയറിനൊപ്പമുള്ള മറ്റ് സാധനങ്ങളും കൂടെ വന്ന് തലയ്ക്ക് അടിച്ചു. അങ്ങനെ തലപൊട്ടി. ഉടനെ എല്ലാവരും കൂടി ആശുപ‌ത്രിയിൽ കൊണ്ടുപോയി. വേറെയും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ പാടുകൾ കൈകളിലൊക്കെയുണ്ട്' മഞ്ജു വാര്യർ പറഞ്ഞു. മിക്ക സിനിമകളിലും മഞ്ജു വാര്യർ സ്റ്റണ്ട് ഡ്യൂപ്പില്ലാതെ ചെയ്യുന്ന നടി കൂടിയാണ്. ജാക്ക് ആന്റ് ജില്ലായിരുന്നു അവസാനം പുറത്തിറങ്ങിയ മഞ്ജു വാര്യർ സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍. സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends