Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൂവെള്ള നിറത്തിൽ കുഞ്ഞുങ്ങളെ ഒരുക്കി അതേ തീമിൽ കൂടെയുള്ളവരും അണിഞ്ഞൊരുങ്ങി... വെള്ള നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി സുമ... കോട്ടും സ്യൂട്ടുമണിഞ്ഞ് ഭർത്താവ്... കണ്മണികളുടെ മാമോദീസ ചിത്രങ്ങളുമായി നടി സുമ ജയറാം! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

28 AUGUST 2022 12:19 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുജ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് മാസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. 2013 ലാണ് സുമ ജയറാമും ലല്ലു ഫിലിപ്പും വിവാഹിതാരവുന്നത്. ചെറിയ പ്രായം മുതലേ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ അറിയാം. വിവാഹിതയാവുമ്പോള്‍ തനിക്ക് മുപ്പത്തിയേഴ് വയസുണ്ടെന്നാണ് നടി പറയുന്നത്. പ്രായം എഴുപത് ആയാലും അടിപൊളിയായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്നതിനൊപ്പം എപ്പോഴും ഇരുപതുകാരിയുടെ മനസിലാണ് ജീവിക്കുന്നതെന്നും സുമ അന്ന് പറഞ്ഞിരുന്നു.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന സുമയുടെ ഫോട്ടോസ് വൈറലായതോടെ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ മക്കളുടെ മാമ്മോദീസ കഴിഞ്ഞെന്നുള്ള വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നടി സുമ ജയറാമിനും ഭര്‍ത്താവ് ലല്ലു ഫിലിപ്പിനും രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. മക്കളുടെ വരവ് താരദമ്പതിമാരുടെ ജീവിതത്തിന് പുതിയൊരു ഉണര്‍വ്വ് നല്‍കി. ഇപ്പോഴിതാ ഇരുവരെയും മാമോദീസ മുക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തൂവെള്ള നിറമുള്ള വസ്ത്രങ്ങളില്‍ കുഞ്ഞുങ്ങളെ ഒരുക്കി അതേ തീമിലാണ് മറ്റുള്ളവരും എത്തിയത്. വെള്ള നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് സുമ എത്തിയത്. ഭര്‍ത്താവിന്റെ വേഷം കോട്ടും സ്യൂട്ടുമായിരുന്നു. കൊച്ചിയില്‍ വച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഗസ്റ്റ് ഇരുപത്തിയൊന്നിന് നടത്തിയ മാമോദീസയുടെ ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം ആന്റണി-ജോര്‍ജ് എന്നീ പേരുകളാണ് മക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ മാമോദീസയുടെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. അതേ സമയം അമ്പത് വയസിനോട് അടുക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബവും. ആരാധകരെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് നടി ഈ സന്തോഷം പങ്കുവെച്ചിരുന്നത്. പ്രായം കൂടിയത് കൊണ്ട് ഗര്‍ഭിണിയായിരുന്നപ്പോള്‍ തനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തില്‍ സുമ പറഞ്ഞിരുന്നു. ആണോ പെണ്ണോ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്നായിരുന്നു പ്രാര്‍ഥന. ഒടുവില്‍ മിടുക്കന്മാരായ രണ്ട് ആണ്‍കുട്ടികളെ തന്നെ കിട്ടി. വല്യപ്പന്മാരുടെ പേരുകള്‍ ചേര്‍ത്താണ് മക്കള്‍ക്ക് ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ് ഫിലിപ്പ് മാത്യു എന്നീ പേരുകളിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (8 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends