സാറ്റർഡേ നൈറ്റിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ! കാത്തിരിപ്പോടെ ആരാധകർ

നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ നായകന്മാരായി എത്തുന്ന 'സാറ്റർഡേ നൈറ്റിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിപ്പിലാണ്. നാല് കൂട്ടുകാരിൽ ഒരാളുടെ കല്യാണമാണ് ടീസറിൽ കാണിക്കുന്നത്. തമാശയ്‌ക്കൊപ്പം സസ്‌പെൻസുമായാണ് ചിത്രമെത്തുന്നത്. കോമഡി എന്റർടെയിനറായി എന്നുന്ന 'സാറ്റർഡേ നൈറ്റ്', ദുബായ്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. 'കിറുക്കനും കൂട്ടുകാരും' എന്ന ടാഗ് ലെെനോട് കൂടിയാണ് ചിത്രം എത്തുന്നത്.
നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും അണിനിരക്കുന്നു. ചിത്രത്തിനായി നവീൻ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.
https://www.facebook.com/Malayalivartha

























