സീതാ രാമത്തിനായി ചൊരിയുന്ന എല്ലാ സ്‌നേഹത്തിനും നന്ദി പറഞ്ഞ് ദുൽഖർ! ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷൻ നേടി സീതാരാമം കുതിക്കുന്നു..

യുവസൂപ്പർതാരം ദുൽഖർ സൽമാനും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണവുമായി ബോക്സോഫീസൽ കുതിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 25 കോടിയിലേറെയാണ് ചിത്രം ആഗോളതലത്തിൽ കളക്ട് ചെയ്തത്. 1965- 85 കാലഘട്ടത്തിലെ കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണ് 'സീതാരാമം'. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനെന്റ് ആയിരുന്ന റാം തന്റെ പ്രണയിനിയായ സീതയ്ക്ക് എഴുതിയ കത്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്രിൻ എന്ന പാകിസ്ഥാനി യുവതി വഴി സീതയിലേക്ക് എത്തുന്നാണ് ഇതിവൃത്തം.
ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ബോക്‌സ് ഓഫീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ‘സീതാ രാമത്തിനായി ചൊരിയുന്ന എല്ലാ സ്‌നേഹത്തിനും നന്ദി’, എന്നാണ് കളക്ഷന്‍ വിവരം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും താരത്തിനും ആശംസയുമായി രംഗത്തെത്തുന്നത്. പതിനഞ്ച് ദിവസത്തില്‍ 65 കോടി ദുല്‍ഖര്‍ ചിത്രം നേടിയിരുന്നു. അതേസമയം, വന്‍ ഹിറ്റിലേക്ക് കടന്ന സീതാ രാമത്തിന്റെ ഹിന്ദി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പെന്‍ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയറ്റര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡി ആണ്.
https://www.facebook.com/Malayalivartha

























