വലിയ ജനക്കൂട്ടത്തെ ഒരുമിച്ച് കണ്ടിട്ട് വർഷങ്ങൾ ഏറെയായി! നിങ്ങളുടെ കൈയ്യടികൾ എനിക്ക് വലിയ ധൈര്യമാണ് തരുന്നത്.. ഇപ്പോഴും ഞാൻ സാധാരണ പെൺകുട്ടി തന്നെയാണ്.. എന്തൊക്കെ വിശേഷണങ്ങൾ നിങ്ങൾ നൽകിയാലും ഞാൻ സാധാരണ ഉള്ള പോലെ തന്നയാണ്! തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മഞ്ജുവാര്യയറിന്റെ രണ്ടാം വരവ് ആരെയും അതിശയിപ്പിക്കും വിധത്തിലായിരുന്നു. പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് വീണ്ടും പ്രേക്ഷകർക്കിടയിൽ താരമായി. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം . പുതിയ പുതിയ മേക്കോവർ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കുവെക്കാറുമുണ്ട്. മലയാളത്തിൻ്റെ 'ലേഡി സൂപ്പർസ്റ്റാർ' എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രേക്ഷകരും ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാധ്യമം നടത്തിയ മഞ്ജു വസന്തമെന്ന പരിപാടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതിൽ മഞ്ജുവിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
'വലിയ ജനക്കൂട്ടത്തെ ഒരുമിച്ച് കണ്ടിട്ട് വർഷങ്ങൾ ഏറെയായി. ഞാൻ എപ്പോൾ വന്നാലും ഊഷ്മളമായ സ്വാഗതമാണ് കിട്ടാറുള്ളത്. എനിക്ക് വരുന്ന മെസ്സേജുകളിലും നേരിട്ട് കാണുമ്പോഴുള്ള സംസാരത്തിലൂടെയും എന്നെ നിങ്ങൾ എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈയൊരു സ്‌നേഹത്തിന് തിരിച്ച് തരാൻ പതിനായിരം മടങ്ങ് സ്‌നേഹം മാത്രമേയുള്ളൂ. നിങ്ങളുടെ കൈയ്യടികൾ എനിക്ക് വലിയ ധൈര്യമാണ് തരുന്നത്'. 'ഇപ്പോഴും ഞാൻ സാധാരണ പെൺകുട്ടി തന്നെയാണ്. എന്തൊക്കെ വിശേഷണങ്ങൾ നിങ്ങൾ നൽകിയാലും ഞാൻ സാധാരണ ഉള്ള പോലെ തന്നയാണ്. ഒരു നടിയെന്ന നിലയിലല്ല ആളുകൾ എന്നോട് സംസാരിക്കാറുള്ളത്. അവർക്ക് പെട്ടെന്ന് വന്ന് സംസാരിക്കാനുള്ളൊരു ആളായിട്ടാണ്. സ്‌നേഹത്തോട് കൂടിയാണ് അവരെല്ലാം വരുന്നത്. എനിക്ക് കിട്ടിയിട്ടുള്ള ഭാഗ്യവും അതാണ്. നന്ദി എന്നൊരൊറ്റ വാക്കാണ് എനിക്കെല്ലാവരോടും പറയാനുള്ളതെങ്ങ് പറഞ്ഞ് മഞ്ജു പറഞ്ഞ് അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha

























