പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി... വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്.. ലാലിന്റെ വാക്കുകള്‍ക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസന്‍ പറഞ്ഞത് കേട്ടോ? വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍. ഇപ്പോഴിതാ മഴവില്‍ മനോരമ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ അവാര്‍ഡ് ഇത്തവണ നേടിയത് ശ്രീനിവാസനായിരുന്നു. വേദിയിലെത്തിയ ശ്രീനിവാസനെ മോഹന്‍ലാല്‍ ചുംബനം നല്‍കിയാണ് സ്വീകരിച്ചത്. നടന്‍ മോഹന്‍ലാലും സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോള്‍ കരഘോഷം മുഴങ്ങി. ‘പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’, ലാലിന്റെ വാക്കുകള്‍ക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസന്‍ നര്‍മം: ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു!’ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. എന്തായാലും വീഡിയോ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha

























