Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ പ്രൊപ്പോസ് ചെയ്തപ്പോൾ നിരാശയാക്കി.. എന്നോട് മൂന്ന് മാസം കാത്തിരിക്കാൻ അവൻ ആവശ്യപ്പെട്ടു.. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല... എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ‌ നിന്ന് മറ്റൊന്നിലേക്ക് ചാടാനാ​ഗ്രഹിക്കുന്നു... മുൻ ഭർത്താവിനെക്കുറിച്ച് അമല പോൾ പറഞ്ഞത് കേട്ടോ?

28 AUGUST 2022 03:39 PM IST
മലയാളി വാര്‍ത്ത

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിൽ സഹനടിയുടെ റോളിൽ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് അമല പോൾ. ആദ്യം മലയാളത്തിൽ അഭിനയിച്ച അമല പോൾ അടുത്ത ചിത്രത്തിൽ തന്നെ തമിഴിലേക്ക് പോയി. തമിഴിൽ മൈന എന്ന സിനിമ അമലയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തമിഴിൽ സ്ഥാനം ഉറപ്പിക്കാൻ ആ സിനിമ കൊണ്ട് അമലയ്ക്ക് സാധിച്ചു. മലയാളത്തിലേക്ക് പിന്നീട് അമല എത്തിയത് മോഹൻലാലിൻറെ നായികയായിട്ടാണ്. റൺ ബേബി റൺ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം നായികയായി അഭിനയിച്ച അമലയ്ക്ക് പിന്നീട് കൂടുതൽ നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ തന്നെ ലഭിക്കാൻ തുടങ്ങി. സിനിമകളിൽ നിറഞ്ഞു നിൽക്കവെയായിരുന്നു അമല പോളിന്റെ വിവാഹം. സംവിധായകൻ എഎൽ വിജയ് ആയിരുന്നു നടിയെ വിവാഹം കഴിച്ചത്. 2014 ൽ വിവാഹിതരായെങ്കിലും 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. അമല സിനിമാ അഭിനയത്തിലേക്ക് വീണ്ടും കടന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. തലൈവ, ദൈവ തിരുമകൾ എന്നീ എഎൽ വിജയ് സിനിമകളിൽ അമല പോൾ വേഷമിട്ടിരുന്നു. ഷൂട്ടിം​ഗിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിജയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമല പോൾ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. എഎൽ വിജയും ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

'ഇദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാൽ ഞാൻ പ്രൊപ്പോസ് ചെയ്തു. പക്ഷെ ഇദ്ദേഹം എന്നെ നിരാശയാക്കി. എന്നോട് മൂന്ന് മാസം കാത്തിരിക്കാൻ അവൻ ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഞാൻ ആരാണെന്ന് അറിയാമോ. ഞാൻ സ്കൂളിലെയും കോളേജിലെയും സ്റ്റാർ ആയിരുന്നു. എന്നെയാണോ നിങ്ങൾ വെയ്റ്റ് ചെയ്യിപ്പിക്കുന്നതെന്ന് ഞാൻ ചോദിച്ചു'.' പക്ഷെ അതെനിക്ക് കൂടുതൽ മതിപ്പ് തോന്നിച്ചു. ‌‌നിനക്ക് ഒരു കരിയർ ഉണ്ട്. ചിലപ്പോൾ ഇപ്പോൾ തോന്നുന്ന ഒരു ആകർഷണം ആയിരിക്കും എന്ന് എന്നോട് പറഞ്ഞു,' അമല പോൾ പറഞ്ഞു. 'ഞാൻ ചിന്തിച്ചത് അവൾക്കൊരു കരിയറുണ്ട്, വളരെ ചെറുപ്പവുമാണ്. പക്ഷെ ഞാനിത് പറഞ്ഞപ്പോൾ അത് കൂടുതൽ സ്ട്രോങ് ആയി. കരിയർ നോക്കണമെന്ന് ഞാൻ‌ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. കരിയറിന് വേണ്ടി എന്റെ ജീവിതം കളയാനാവില്ലെന്നാണ് അവൾ പറഞ്ഞത്, എഎൽ വിജയ് പറഞ്ഞു. 'എന്നെ മൂന്ന് മാസം കാത്തിരിപ്പിച്ചതിന് പകരം ഞാൻ രണ്ട് മൂന്ന് വർഷം ഇദ്ദേഹത്തെ കാത്തിരിപ്പിച്ചു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞായിരുന്നു കാത്തിരിപ്പിച്ചത്. കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും' . 'കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ‌ നിന്ന് മറ്റൊന്നിലേക്ക് ചാടാനാ​ഗ്രഹിക്കുന്നു,' അമല പോൾ പറഞ്ഞു. ഇതിനിടെ വിവാഹത്തിൽ നിന്നും ചാടരുതെന്ന് വിജയ് തമാശയായി പറഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ നൽകിയ അഭിമുഖം ആയിരുന്നു ഇത്. ഇതിന് ശേഷം 2017 ഓടെ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം അമല വീണ്ടും സിനിമകളിൽ സജീവമായി. വിജയ് മറ്റൊരു വിവാഹവും കഴിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends