ഞാന്‍ സന്തോഷവതിയാണ്... എന്തുകൊണ്ട് തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി സ്നേഹിക്കുന്നു

തെന്നിന്ത്യൻ നായിക നടിയാണ് രമ്യ കൃഷ്ണന്‍. തെന്നിന്ത്യയില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ ലൈഗര്‍ ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ ബോളിവുഡ് സിനിമകളെ കുറിച്ച് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്.
തെന്നിന്ത്യയെ അപേക്ഷിച്ച് ബോളിവുഡില്‍ സിനിമകള്‍ വിജയിക്കുന്നില്ലെന്നാണ് രമ്യ പറയുന്നത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെന്നിന്ത്യയെ അപേക്ഷിച്ച് ബോളിവുഡില്‍ സിനിമകള്‍ വിജയിക്കുന്നില്ല. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ല.
ഒരു നിശ്ചിത ഇന്‍ഡസ്ട്രിയില്‍ നിരവധി സിനിമകള്‍ ചെയ്യണമെങ്കില്‍ വിജയ ചിത്രങ്ങള്‍ ഉണ്ടാകണം. അത് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ സംഭവിക്കുന്നില്ല. തെലുങ്ക് സിനിമകള്‍ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്.
https://www.facebook.com/Malayalivartha

























