ആലിയ ധരിച്ച മെറ്റേണിറ്റി വെയറിന്റെ വില ഞെട്ടിപ്പിക്കുന്നത്

ഗര്‍ഭിണിയായ ആലിയയുടെ കിടിലന്‍ മെറ്റേണിറ്റി വെയര്‍ ചർച്ചയായിരുന്നു. പിങ്ക് ഡ്രസ്സായിരുന്നു ആലി ധരിച്ചിരുന്നത്. അന്നുമുതല്‍ വസ്ത്രത്തെപ്പറ്റിയുള്ള പലചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉണ്ടായി. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ കലക്‌ഷനിലേതാണ് ഈ ഡ്രസ്സ്. റഫിള്‍സ് ആണ് ഈ ഷിഫോണ്‍ ഡ്രസ്സിന്‍റെ പ്രത്യേകത. ഫുള്‍ സ്ലീവും സെല്‍ഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍.
കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. 4,100 അമേരിക്കന്‍ ഡോളറാണു ഡ്രസ്സിന്‍റെ വില. അതായത് ഏകദേശം 3.2 ലക്ഷം രൂപ. കമ്മല്‍ മാത്രം ആയിരുന്നു ആക്സസറീസ്. 'ബ്രഹ്മാസ്ത്ര' എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇരുവരും. വീഡിയോയില്‍ ആലിയയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന രണ്‍ബീറിനെയും കാണാം. ബ്ലൂ ടി ഷര്‍ട്ടും ജീന്‍സുമാണ് രണ്‍ബീറിന്റെ വേഷം. സെപ്റ്റംബര്‍ ഒമ്ബതിന് 'ബ്രഹ്മാസ്ത്ര' തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha

























