Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശക്തമായ ആരോപണം ഉന്നയിച്ച് കൊണ്ട് ദിലീപ് ഫാൻസുകാർ രംഗത്ത്.. മൗനം വെടിഞ്ഞ് നിർണായകനീക്കം; ഫാൻസ്‌ പേജിലൂടെ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന കുറിപ്പ്

29 AUGUST 2022 09:36 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നിരുന്നാലും ദിലീപ് ഇപ്പോൾ സിനിമ ഷൂട്ടിങ് തിരക്കുകളായൊക്കെ മുന്നോട്ട്പോകുകയാണ്. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് ദിലീപ് ഫാൻസ്‌പേജിലൂടെ പുറത്ത് വന്ന കുറിപ്പാണ്. ഒരു പ്രമുഖ ചാനലിനെതിരെ ശക്തമായി തന്നെ ആരോപണം ഉന്നയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാൻസുകാർ. 'ദിലീപിന്റെ എണ്ണിയാൽ ഒടുങ്ങാത്ത ഹർജികൾ ആർക്കുവേണ്ടി' എന്ന തലക്കെട്ടോടെ പുറത്ത് വന്ന വാർത്തയിലാണ് ശക്തമായി പ്രതികരിച്ച് കൊണ്ട് ഫാൻസ്‌ പേജിലൂടെ കുറിപ്പ് പുറത്ത് വിടുന്നത്.

ദിലീപ് ഫാൻസ്‌ പേജിലൂടെ പുറത്ത് വന്ന കുറിപ്പ് ഇങ്ങനെയാണ്.....

നടി ആക്രമിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യമുന്നയിച്ച് ദിലീപാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസ് പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ അവസാന ദിനം കഴിഞ്ഞ് 2 വർഷവും 9 മാസവും തികയുന്നു. ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാരിനെയും വിമർശനം വരുമ്പോൾ കോടതിയേയും സമ്മർദ്ദത്തിലാക്കാൻ അന്വേഷണം പൂർത്തിയാക്കാനുള്ള അവസാന തീയതിയുടെ തലേന്ന് പോലും കേസ് വൈകിപ്പിക്കാനുള്ള ഹർജി കൊടുക്കുകയാണ് നടി ചെയ്തത്. അവർ ഇതിനിടയിൽ വിവാഹം കഴിക്കുന്നു, സിനിമകൾ ചെയ്യുന്നു. നല്ല കാര്യം. ദിലീപിന്റെ ജീവിതത്തിൽ ഒരു മകൾ വരുന്നു. അവൾക്ക് ജീവിക്കാൻ കഴിയാത്ത സാമൂഹ്യസാഹചര്യം ഉണ്ടാകുന്നു. സൈബർ ഇടങ്ങളിൽ നാല് വയസ്സ് തികഞ്ഞിട്ടില്ലാത്ത അവളുടെ പേര് ഹാഷ്ടാഗ് ആയി ചേർത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. ദിലീപ് വീണ്ടും അഭിനയിക്കാൻ തുടങ്ങി എന്നും മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു എന്നും അറിഞ്ഞത് മുതൽ അയാൾ സിനിമയിലേക്ക് തിരിച്ചുവരരുത് എന്ന് ആഗ്രഹിക്കുന്ന ആളുകൾ വ്യാജ വാർത്തകളുമായി രംഗത്ത് വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോൾ പ്രതീക്ഷിച്ചതുപോലെ ഒരു ചാനൽ രംഗത്ത് വന്നിരിക്കുന്നു. ദിലീപ് ആണ് കേസ് വൈകിപ്പിക്കുന്നത് എന്നതാണ് അവർ പറയാൻ ശ്രമിക്കുന്നത്.
സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് 2 വർഷം 9 മാസമായി ഈ കേസ് പോകുന്നു. അന്നൊന്നും ആ ചാനലിന് ഈ വേദനയില്ലായിരുന്നു.

ഒരു ഉപതെരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനെ സമ്മർദത്തിലാക്കാൻ നടി ശ്രമിച്ചപ്പോഴും അവർക്ക് ഈ വേദനയില്ലായിരുന്നു. സത്യത്തിൽ ആ ചാനൽ മാനേജ്മെന്റ് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിൽ കൂടെ നിൽക്കും എന്ന് വേണമല്ലോ കരുതാൻ. അദ്ദേഹം പൂർത്തിയാക്കേണ്ട അവസാന ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജി നൽകി കേസ് വൈകിപ്പിക്കാൻ നടി ശ്രമിച്ചതിലും ആ ചാനലിന് ഒരു പ്രശ്നവും കാണുന്നില്ല.
വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത് വാർത്തയാക്കി നൽകിയ ആ ചാനലിന് ഇപ്പോൾ എന്ത് പറ്റി? ദിലീപിന്റെ സിനിമകൾ വരുന്നു. അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് തോന്നിപ്പിക്കുന്ന എന്തെങ്കിലും സാഹചര്യമുണ്ടായാൽ അത് തടയുകയും കേസ് കോടതിയിലിട്ട് വൈകിപ്പിക്കുകയും ചെയ്യണം. എന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends