മേക്കപ്പ് കൂടിയതല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുന്നതാണ്! സ്കിൻ വൈറ്റിനിങ് ചെയ്തിട്ടുണ്ട്... ജോലിയുടെ ഭാഗമായി പല താരങ്ങളും ചെയ്യുന്നത് ആണ് ഇതൊക്കെ.. അതിൽ എന്താണ് തെറ്റ്; മഞ്ജുവിന്റെ പുത്തൻ ലുക്ക് കണ്ടതോടെ ആരാധകർ പറഞ്ഞത് കേട്ടോ?

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജുവാര്യർ ആരാധകരാണ്. രണ്ടാം വരവിൽ മഞ്ജു സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഓരോ വർഷവും പ്രായം കുറയുന്ന നായികയായാണ് ആരാധകർ ഇപ്പോൾ മഞ്ജുവിന്റെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്റെ ഫാഷൻ സ്റ്റെമെന്റുകൾ ഒക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ മേക്കപ്പ് ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഓണത്തിന് സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയുടെ പ്രോമോ പുറത്തുവന്നതിന് പിന്നാലെയാണ് ലുക്കും ചർച്ചയാകുന്നത്. മഞ്ജു വാര്യരുടെ മേക്കപ്പ് കൂടി പോയി എന്നാണ് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ മേക്കപ്പ് കൂടിയതല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുന്നതാണ് സ്കിൻ വൈറ്റിനിങ് ചെയ്തിട്ടുണ്ട് എന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.
ജോലിയുടെ ഭാഗമായി പല താരങ്ങളും ചെയ്യുന്നത് ആണ് ഇതൊക്കെ അതിൽ എന്താണ് തെറ്റ് എന്ന തരത്തിലുള്ള കമന്റുകളും ആരാധകർ കമന്റിന് മറുപടിയായി ചോദിച്ചിട്ടുണ്ട്. പുട്ടി അടിച്ചിരിക്കുന്നു, ഏഷ്യൻ പെയിന്റിന്റെ പരസ്യമാണോ എന്ന തരത്തിലുളള മോശം കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. നേരത്തെ മഞ്ജു ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്‌തെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇത് മഞ്ജു നിഷേധിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് ജർമനിയിൽ പോയതായി വാർത്തകൾ കണ്ടിരുന്നു. താൻ അവസാനമായി ജർമനിയിൽ പോയത് പത്തിൽ പഠിക്കുമ്പോൾ മറ്റോ ആണ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ ആയിരുന്നു എന്നാണ് മഞ്ജു അന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha

























