Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തു... ഞാന്‍ വിവാഹം കഴിക്കാത്തതില്‍ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാര്‍ക്കാണെന്ന് മനസിലാക്കാനായിവിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തു... ഞാന്‍ വിവാഹം കഴിക്കാത്തതില്‍ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാര്‍ക്കാണെന്ന് മനസിലാക്കാനായി; ഞാനിപ്പോള്‍ കുറച്ച് ബോള്‍ഡായതായി തോന്നുന്നു... മുന്‍പ് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല.. ആദ്യമായി തുറന്ന് പറഞ്ഞ് ദിൽഷ

29 AUGUST 2022 12:57 PM IST
മലയാളി വാര്‍ത്ത

ബി​ഗ്ബോസ് മലയാളം സീസൺ 4 ന്റെ വിന്നറാണ് ദിൽഷ, പക്ഷേ ആ ഒരു കാര്യത്തിന്റെ പേരിലല്ല ദിൽഷയുടെ പേര് ചർച്ച ചെയ്യപ്പെട്ടത് പകരം റോബിന്റെ പേരിനൊപ്പം ചേർത്തായിരുന്നു. ബി​ഗ്ബോസിനകത്ത് ഉണ്ടാകുമ്പോഴും ദിൽഷ കേട്ടുകൊണ്ടിരുന്ന വിമർശനമാണ് ഒറ്റയ്ക്ക് കളിക്കാതെ റോബിനെ കൂട്ടുപിടിച്ചു കളിക്കുന്നു എന്നത്. എന്നാൽ ദിൽഷ ഈ വിമർശനങ്ങൾക്കൊന്നും ചെവി കൊടുത്തിരുന്നില്ല. റോബിനുമായുള്ള സൗഹൃദം തുടരുകയും ചെയ്തു. ബി​ഗ്ബോസ് വിജയിച്ച് പുറത്ത് വന്ന് ദിവസങ്ങൾ മാത്രമേ ദിൽഷയും റോബിനുമുള്ള സൗഹൃദം നീണ്ടുപോയുള്ളു. ബി​ഗ്ബോസിനകത്തെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു ദിൽഷയും റോബിനും. റോബിൻ തന്റെ ഇഷ്ടം ​ദിൽഷയോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാൽ റോബിൻ നല്ല സുഹൃത്താണെന്നായിരുന്നു ദിൽഷ പറഞ്ഞത്. എന്നാലും ഇരുവരുടേയും ആരാധകർ കരുതിയത് ഇവർ തമ്മിലുള്ള വിവാഹം നടക്കുമെന്നായിരുന്നു. വിവാഹം നടന്നില്ലെന്ന് മാത്രമല്ല, ദിൽഷയും റോബിനും എന്നെന്നേക്കുമായി പിരിയുകയും ചെയ്തു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുള്ള സൈബര്‍ അക്രമണമാണ് ദില്‍ഷയ്ക്കും കുടുംബത്തിനും നേരിടേണ്ടതായി വന്നത്.

ഇതേ പറ്റി മനസ് തുറക്കുകയാണ് ദില്‍ഷയിപ്പോള്‍. ഷോയ്ക്ക് മുന്‍പും ശേഷവും തനിക്ക് വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ല. എന്റെ വ്യക്തിത്വം അന്നും ഇന്നും ഒരുപോലെയാണ്. ഞാന്‍ എന്ന വ്യക്തി എന്താണോ അങ്ങനെ തന്നെ ആയിരിക്കാനും മുന്നോട്ട് പോകാനുമാണ് ആഗ്രഹിക്കുന്നത്. പിന്നെ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദില്‍ഷ പറയുന്നു. ഞാനിപ്പോള്‍ കുറച്ച് ബോള്‍ഡായതായി തോന്നുന്നു. മുന്‍പ് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും നമുക്ക് ധൈര്യം കൂടുമെന്ന് ദില്‍ഷ പറയുന്നു. അതേസമയം സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും വ്യാജപ്രചരണങ്ങളും രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും നടി പറയുന്നു. ഒരിക്കലും വിചാരിക്കാത്ത ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ആദ്യമൊക്കെ ഇതെല്ലാം വേദനിപ്പിച്ചെങ്കിലും ഇപ്പോള്‍ അത് നേരിടാന്‍ സാധിക്കുന്നുണ്ടെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു. തന്നെ ഏറ്റവും അസ്വസ്ഥപ്പെടുത്തിയ സംഭവത്തെ കുറിച്ചും ദില്‍ഷ പറഞ്ഞു. 'ദില്‍ഷ 70 ലക്ഷത്തിന്റെ കാര്‍ വാങ്ങി എന്നതായിരുന്നു ഒരു പ്രചരണം. അത് മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ നിരവധി വീഡിയോകളെത്തി. തുടര്‍ന്ന് സൈബര്‍ അക്രമണവും. എനിക്ക് ഇല്ലാത്തൊരു വാഹനത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ഓര്‍ക്കണം. സകല അതിര്‍വരമ്പുകളും ഇക്കൂട്ടര്‍ ലംഘിച്ചു. അതൊക്കെ വിശ്വസിക്കുന്ന ആളുകളെ ഓര്‍ത്താണ് തനിക്ക് വിഷമമെന്ന് ദില്‍ഷ പറയുന്നു. ഞാനിപ്പോള്‍ യൂട്യൂബ് തുറക്കാറില്ല. കാരണം എനിക്ക് വരുന്ന വീഡിയോയില്‍ കൂടുതലും എന്നെ കുറിച്ചുള്ളതാണ്. അതില്‍ പലതും ഞാന്‍ പോലും അറിയാത്ത കാര്യങ്ങളാണെന്നും താരം സൂചിപ്പിക്കുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തു. ഞാന്‍ വിവാഹം കഴിക്കാത്തതില്‍ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാര്‍ക്കാണെന്ന് മനസിലാക്കാനായി. കരിയറിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത. വിവാഹം സമയമാകുമ്പോള്‍ സംഭവിക്കുമെന്നും- ദില്‍ഷ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends