Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവകഥൈകൾ അമ്മ മാത്രമെ കണ്ടിട്ടുള്ളു... അപ്പ കണ്ടിട്ടില്ല.. അപ്പ കുറച്ച് ഇമോഷണലാണ്. അതുകൊണ്ടാണ് അദ്ദേ​ഹം കാണാത്തത്...' 'എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല.. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ നല്ല അടികിട്ടും.. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല! തുറന്ന് പറച്ചിലുമായി കാളിദാസ് ജയറാം

29 AUGUST 2022 01:23 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് അവരുടെ പാതയിലൂടെ തന്നെ സിനിമയിലെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമാണ് ഇന്ന് കാളിദാസ്. പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. ഇപ്പോഴിത താൻ മലയാള സിനിമയിൽ ക്ലിക്കാകാതെ പോയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. പാ രഞ്‍ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'പാ.രഞ്ജിത്തിനെ പോലുള്ള സംവിധായകരുടെ കൂടെ പ്രവൃത്തിക്കാൻ സാധിക്കുന്നത് എന്റെ ഭാ​ഗമാണ്. ഞാൻ അവരെ സെലക്ട് ചെയ്യുന്നതല്ല. അവർ എന്നെ സെലക്ട് ചെയ്യുന്നതാണ്. വിക്രം, പാവൈ കഥൈകൾ എന്നിവ അതിന് ഉദാ​ഹരണമാണ്. നച്ചത്തിരം നഗര്‍ഗിരത് സിനിമയിൽ അഭിനയിച്ചപ്പോൾ പാ.രഞ്ജിത്ത് സാർ എന്നെ പിഴിഞ്ഞെടുത്തു.' 'ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് സാറിന്റെ സിനിമ കണ്ട് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്ന വ്യക്തിയാണ്. എന്റെ വീട് അപ്പൂന്റേം ചെയ്ത് കഴിഞ്ഞപ്പോൾ മനപൂർവം വിട്ടുനിന്നതാണ്. സിനിമയിൽ നിൽക്കേണ്ട സമയമല്ല പഠിക്കണമെന്ന് പാരന്റ്സ് തീരുമാനിച്ചിരുന്നു.' 'അതൊരു നല്ല ‍ഡിസിഷനായിരുന്നു. അല്ലേൽ പഠിക്കാതെ ഉഴപ്പിപ്പോയേനെ. പാവകഥൈകൾ ചെയ്യുമ്പോൾ എന്നോട് പ്രത്യേകം സുധ മാം പറഞ്ഞിരുന്നു ഒരിക്കലും കാരിക്കേച്ചർ പോലെയോ കോമിക്കലായോ മാറ്റരുതെന്ന് സുധമാമിന് നിർബന്ധമായിരുന്നു.' 'കമൽസാറിനെ കാണാനും ലോകേഷിനൊപ്പം വർക്ക് ചെയ്യാനുമാണ് വിക്രം ചെയ്തത്. ഇപ്പോൾ എല്ലാവരും എവിടെപ്പോയാലും പ്രപഞ്ചനെന്ന് വിളിക്കാറുണ്ട്. എനിക്ക് തമിഴ് സിനിമകൾ വർക്കാവുന്നതിൽ ലാം​ഗ്വേജിന് വലിയ പ്രാധാന്യമുണ്ട്.' 'പാവകഥൈകൾ അമ്മ മാത്രമെ കണ്ടിട്ടുള്ളു. അപ്പ കണ്ടിട്ടില്ല. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേ​ഹം കാണാത്തത്.' 'എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ നല്ല അടികിട്ടും. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വർക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ടെന്നും കാളിദാസ് ജയറാം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends