Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാവിലെ അച്ഛന്‍ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയാണ് പിന്നെ രാവിലെ കണ്ടത്... സാധാരണ വീട്ടില്‍ പോവുമ്പോള്‍ അമ്മ കരയാറില്ല.. ഇത്തവണ കരയുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയിരുന്നു.. തിരികെ വീട്ടിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും തിരിച്ചു വന്നില്ല.. ഡിവോഴ്സിൻ്റെ വക്കിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ചവരാണെന്ന വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ എംബി പത്മകുമാർ

29 AUGUST 2022 01:51 PM IST
മലയാളി വാര്‍ത്ത

ഡിവോഴ്സിൻ്റെ വക്കിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ചവരാണെന്ന വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ എംബി പത്മകുമാർ. എംപവർ ഫാമിലി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ വീണ്ടും വൈറലാവുകയാണ്. താരങ്ങൾ പറഞ്ഞതിങ്ങനെയായിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞെങ്കിൽ ചിത്ര വേറെ വഴിക്ക് പോയെനെ. സത്യയും വേറെരീതിയിൽ ജീവിതം കൊണ്ട് പോകേണ്ടി വരുമായിരുന്നു. അഭിരാമി ഒരുപക്ഷേ ജനിക്കാനേ സാധ്യതയില്ല. മക്കൾക്ക് കാര്യങ്ങൾ തിരിച്ചറിയുന്ന പ്രായമായപ്പോൾ ഞാൻ അവരോട് അതേക്കുറിച്ച് പറഞ്ഞിരുന്നു. അത് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ അവരുടെ കണ്ണുകൾ നിറയും . അല്ലേ അഭിരാമിയെന്നായിരുന്നു പത്മകുമാർ ചോദിച്ചത്. ഞാനും ചേട്ടായിയും വഴക്കിടുമ്പോൾ അച്ഛനും അമ്മയും എപ്പോഴും ഇത് പറഞ്ഞ് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യും. എനിക്ക് അത് കേൾക്കുമ്പോഴേ സങ്കടമാണ്. എന്റെ കുറച്ച് കൂട്ടുകാരികൾക്കാണെങ്കിൽ അച്ഛനും അമ്മയും ഉണ്ടായിട്ടും അവരോട് സംസാരിക്കാനാവാത്തവരുണ്ട്.

ചിലരുടെ അച്ഛനും അമ്മയും മരിച്ചുപോയി. എനിക്ക് അതുപോലൊരു അവസ്ഥയെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല. നമ്മുക്ക് മനസ് തുറന്ന് സംസാരിക്കാൻ കഴിയുന്നത് അച്ഛനോടും അമ്മയോടും മാത്രമാണ്. എൻ്റെ ചെറുപ്പത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും ഞങ്ങൾ ഒന്നും അങ്ങോട്ട് ആവശ്യപ്പെടാറില്ലായിരുന്നു. അവർ എല്ലാം മനസിലാക്കി ചെയ്ത് തരും. പ്രശ്‌നങ്ങളിലൂടെ കടന്നുപോയതെല്ലാം ഞങ്ങൾ മനസിലാക്കിയിരുന്നു. അന്ന് അവർ പിരിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളെല്ലാം വേറെ വഴിക്ക് ആയേനെ. ഞങ്ങളായിരിക്കും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്. വേർപിരിയുന്നില്ലെന്ന് അച്ഛനും അമ്മയും എടുത്ത തീരുമാനത്തോട് ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നു എന്നാണ് മകൻ പറഞ്ഞത്. 'ഞങ്ങളിപ്പോൾ സന്തോഷത്തോടെയാണ് കഴിയുന്നത്. അമ്മ അധികം സംസാരിക്കാത്തയാളാണ്. അമ്മയുടെ നേച്ചർ അങ്ങനെയാണ്. പിരിയേണ്ടൊരു അവസ്ഥ വന്നിരുന്നുവെങ്കിൽ ഇതുപോലൊരു കുടുംബം കെട്ടിപ്പടുക്കാനാവില്ലായിരുന്നു. മോനെ ഞങ്ങൾക്കേറെയിഷ്ടമായിരുന്നു. പ്രൊഫഷൻ പോലും മാറ്റിവെച്ചാണ് ഞങ്ങൾ മോന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തത്. സ്വന്തം അച്ഛനും അമ്മയും കൊടുക്കുന്ന പിന്തുണയും സുരക്ഷിതത്വവും മറ്റൊരാൾക്കും നൽകാനാവില്ല', പത്മകുമാർ പറഞ്ഞു. മകൻ സത്യയ്ക്ക് 6 വയസ് കഴിഞ്ഞപ്പോഴാണ് ഞാനും ഭാര്യയും ഒരു വർഷത്തോളം പിരിഞ്ഞിരുന്നത്. അവനെ അത് ബാധിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ജീവിതം മിസ് ചെയ്തതിനെ കുറിച്ച് പത്മകുമാറിന്റെ മകന്‍ സത്യ പറഞ്ഞത് ഇങ്ങനെയാണ്. അച്ഛനും അമ്മയും ഒരു ദിവസം രാത്രി വഴക്കിട്ടിരുന്നു, അത് ഞാനങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ അച്ഛന്‍ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയാണ് പിന്നെ രാവിലെ കണ്ടത്. സാധാരണ വീട്ടില്‍ പോവുമ്പോള്‍ അമ്മ കരയാറില്ല. ഇത്തവണ കരയുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയിരുന്നു. തിരികെ വീട്ടിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും തിരിച്ചു വന്നില്ല. ശരിക്കും സങ്കടം തോന്നിയിരുന്നു. രണ്ടാളും ഒപ്പമുണ്ടാവുമ്പോഴുള്ള വൈബ് പിന്നെ എവിടെയോ നഷ്ടമായി. അച്ഛനും അമ്മയും വിഷമിച്ചതിനേക്കാള്‍ കൂടുതല്‍ വിഷമിച്ചത് ഞാനാണ്. തിരിച്ച് വരുമോ എന്നറിയാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു എന്നും പത്മകുമാറിന്റെ മകന്‍ സത്യ മുമ്പ് പറഞ്ഞിരുന്നു. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (12 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (11 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends