Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം! ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല.. എന്റേതും പ്രണയവിവാഹ​മായിരുന്നു..' 'ഇൻഡസ്ട്രിയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തിയതിനാലാണ് അമ്മയ്ക്ക് എതിർപ്പ് വന്നത്! ഇപ്പോൾ കുഞ്ഞുമൊത്ത് അമ്മയോടൊപ്പമാണ് അനുശ്രീയുടെ താമസം... കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനും അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ് വന്നിരുന്നില്ല; അനുശ്രീയുടെ വെളിപ്പെടുത്തലിൽ സംശയത്തോടെ ആരാധകർ

29 AUGUST 2022 02:18 PM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്. 15ാം വയസ്സിലാണ് ആദ്യമായി ലീഡ് റോളില്‍ ഏഴുരാത്രികള്‍ എന്ന പരമ്പരയില്‍ അഭിനയിച്ചത്. അമലയിലെ ശീതള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രമാണ് അനുശ്രീയ്ക്ക് ഇത്രമാത്രം പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്.

എന്നാൽ‌ അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. 'വിവാഹമോചനം ദുരന്തമല്ല.' 'സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്‌നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള' ക്വാട്‌സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു. ഇതോടെയാണ് അനുശ്രീയും വിവാഹമോചനത്തിന് ഒരുങ്ങുന്നവെന്ന വാർത്ത സോഷ്യൽമീഡിയയിൽ പരന്നത്. മാത്രമല്ല പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റ് ബോക്‌സ് ഓഫാക്കിയ ശേഷമാണ് അനുശ്രീ ഡിവോഴ്‌സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്.

മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെയായും അനുശ്രീ പങ്കിട്ടിരുന്നു. ഇപ്പോഴിത ഫ്ലവേഴ്സ് ഒരു കോടിയിൽ മത്സരാർഥിയായി എത്തിയപ്പോൾ വിവാഹ ജീവിതത്തെ കുറിച്ച് പറയുന്ന അനുശ്രീയുടെ വീഡിയോയാണ് വൈറലാകുന്നത്. ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ലെന്നാണ് അനുശ്രീ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നത്. 'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹ​മായിരുന്നു.' 'ഇൻഡസ്ട്രിയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തിയതിനാലാണ് അമ്മയ്ക്ക് എതിർപ്പ് വന്നത്. അമ്മ എന്നേലും ഒരിക്കൽ‌ തിരിച്ച് വിളിച്ച് എന്നെ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു' അനുശ്രീ പറഞ്ഞു. കുഞ്ഞ് പിറന്നശേഷമാണ് അനുശ്രീയുടെ അമ്മയും ബന്ധുക്കളും താരത്തോടുള്ള പിണക്കം മറന്ന് അനുശ്രീയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. ഇപ്പോൾ കുഞ്ഞുമൊത്ത് അമ്മയോടൊപ്പമാണ് അനുശ്രീയുടെ താമസം. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനും അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ് വന്നിരുന്നില്ല. ഇതോടെയാണ് താരത്തിന്റെ വിവാഹ മോചന വാർത്തയ്ക്ക് ആക്കം കൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends