പലരെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ല... എന്നെ കണ്ടാല്‍ അവരും തിരിച്ചറിയില്ല... കാരണം ആറിലും ഏഴിലും പഠിക്കുമ്പോള്‍ താന്‍ ഇങ്ങനെയായിരുന്നില്ല... വര്‍ഷം ഓര്‍മ്മയില്ല, പ്രായമായി വരികയല്ലേ.. ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ട്'.. മമ്മൂട്ടി പറഞ്ഞത് കേട്ടോ?

പ്രഖ്യാപനം മുതലേ വാർത്തകളിലിടം നേടിയ സിനിമയാണ് റോഷാക്ക്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സിനിമയുടെ പുറത്തുവരുന്ന ഓരോ പുതിയ അപ്ഡേറ്റുകളും സൂചിപ്പിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ ദുരൂഹതകൾ നിറച്ചാണ് മേക്കിങ്ങ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങും. കെട്ട്യോളാണ് എന്റെ മാലാഖ സംവിധാനം ചെയ്ത നിസാം ബഷീർ ആണ് ചിത്രമൊരുക്കുന്നത്. ത്രില്ലർ ചിത്രത്തിന്റെ റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ഇപ്പോഴിതാ ഇതാ തന്റെ പ്രായത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ശാന്തിഗിരി ജന്മഗൃഹ സമുച്ഛയത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ജന്മനാട്ടില്‍ എത്തിയിരുന്നു. താന്‍ ചന്തിരൂരിലാണ് ജനിച്ചതെന്നും ആറ്, ഏഴ് ക്ലാസുകളില്‍ ചന്തിരൂര്‍ സ്‌കൂളിലാണ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് താന്‍ ജന്മനാട്ടിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മുന്‍പ് ചന്തിരൂര്‍ സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിനായിരുന്നു എത്തിയത്. ഒരുപാട് സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. പലരും ഇല്ലാതെയായി.
പലരെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ല. എന്നെ കണ്ടാല്‍ അവരും തിരിച്ചറിയില്ല. കാരണം ആറിലും ഏഴിലും പഠിക്കുമ്പോള്‍ താന്‍ ഇങ്ങനെയായിരുന്നില്ല. താന്‍ അവരുടെ കൂടെ പഠിച്ചതാണെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരുമെന്നും മമ്മൂട്ടി പറഞ്ഞു. 'ഇങ്ങനെയൊരു പൊതുവേദിയില്‍ ചന്തിരൂര്‍ ഞാന്‍ വരുന്നത് രണ്ടാം തവണയാണ്. ഇതിന് മുന്‍പ് വന്നത് ചന്തിരൂര്‍ സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിലാണ്. വര്‍ഷം ഓര്‍മ്മയില്ല, പ്രായമായി വരികയല്ലേ. ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ട്'. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
https://www.facebook.com/Malayalivartha

























