ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല... അതൊരു പ്രശ്നമായിരുന്നു.. പക്ഷേ നമ്മുടെ ടീം നല്ല സപ്പോര്ട്ട് ആയിരുന്നു.. ആദ്യമൊന്നും വീട്ടിൽനിന്ന് സപ്പോർട്ട് ഒന്നുമുണ്ടായിരുന്നില്ല.. അവർക്ക് ഒടുവിൽ മനസ്സിലായി എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്.. പിന്നെ ഈ സിനിമയിൽ ഇങ്ങനെയൊക്കെ സീനുകൾ ഉണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു.. ആദ്യമായി തുറന്ന് പറഞ്ഞ് ജാനകി സുധീർ

ലെസ്ബിയന്‍ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീര്‍. ചിത്രത്തിലെ ബോള്‍ഡായ രംഗങ്ങള്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച നടി. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം. ഇപ്പോഴിതാ സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, സൈലന്റ് മൂവി ആയതിനാൽ അഭിനയത്തിന് പ്രാധാന്യമുണ്ടെന്ന് അറിഞ്ഞാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നും ജാനകി പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. സൈലന്റ് മൂവി ആയതുകൊണ്ട് തന്നെ അഭിനയത്തിൽ നല്ല പ്രാധാന്യം ഉണ്ടായിരുന്നു. അങ്ങനെ സിനിമയിലെ ആ മെയിൻ റോൾ ഞാൻ ചോദിച്ചു വാങ്ങുകയായിരുന്നു. ലെസ്ബിയൻ സ്റ്റോറി ആയതുകൊണ്ട് തന്നെ ചില കാര്യങ്ങൾ നേരിടേണ്ടിവന്നു. പിന്നെ ചിത്രത്തിൽ അത്ര ഇന്റിമസി സീൻ വരുന്നില്ല.
ഒരു ലിപ് ലോക്ക് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ചെയ്യാൻ. കാരണം ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു. പക്ഷേ നമ്മുടെ ടീം നല്ല സപ്പോര്ട്ട് ആയിരുന്നു. അവസാനഭാഗം ആയപ്പോഴാണ് ആ സീൻ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുകയായിരുന്നു. പ്രൊഡ്യൂസറിന് ചെലവാക്കിയതിന്റെ ഇരട്ടി പൈസ എന്തായാലും കിട്ടി. അത് നമുക്ക് എല്ലാവർക്കും വലിയ സന്തോഷം തരുന്ന കാര്യമാണ്. സിനിമയെ കുറിച്ച് നന്നായി അറിയാവുന്നവർക്ക് മാത്രമേ ഈ ചിത്രം ഇഷ്ടപ്പെട്ടതുള്ളു. നന്നായി അഭിനയിച്ചു എന്ന് കുറെ പേർ വിളിച്ചുപറഞ്ഞു. സിനിമയിൽ സീൻ ഉണ്ട് എന്ന് വിചാരിച്ച് പോയവർക്കൊക്കെ ഒരു അടിയായി. കാരണം അവർ വിചാരിക്കുന്ന ഒരു സംഭവം സിനിമയിലില്ല. ആദ്യമൊന്നും വീട്ടിൽനിന്ന് സപ്പോർട്ട് ഒന്നുമുണ്ടായിരുന്നില്ല. അവർക്ക് ഒടുവിൽ മനസ്സിലായി എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്. പിന്നെ ഈ സിനിമയിൽ ഇങ്ങനെയൊക്കെ സീനുകൾ ഉണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു’, ജാനകി പറഞ്ഞു.
https://www.facebook.com/Malayalivartha

























