Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നും സംസാരിക്കില്ല! എന്ത് ചോദിച്ചാലും ചിരിച്ചുകൊണ്ടിരിക്കും.. എന്തര് അപ്പി, ചലഞ്ച് ആവശ്യവുമായി റോബിൻ! പറയാൻ തയ്യാറാകാതെ നാണം കുണുങ്ങി നിന്ന് ആരതി... വീഡിയോ വൈറൽ

30 AUGUST 2022 11:28 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ബി​ഗ് ബോസിൽ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചർച്ചയായി. എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. അടുത്തിടെയാണ് റോബിൻ താൻ ഫെബ്രുവരിയൽ വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ചത്. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന ആരതി പൊടിയാണ് റോബിന്റെ വധു. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കണ്ടുുമുട്ടുന്നത്. അപ്പോൾ മുതൽ ഇരുവരേയും ചേർത്ത് നിരവധി വീഡിയോകളും വാർത്തകളും വന്നിരുന്നു.

അങ്ങനെ സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരിയിൽ വിവാഹ നടന്നേക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ആരതിയുടെ സ്വഭാവത്തെ കുറിച്ച് റോബിൻ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെയാണ് ആരതിയുടെ സ്വഭാവമെന്നും ഒന്നും സംസാരിക്കില്ലെന്നും എന്ത് ചോദിച്ചാലും ചിരിച്ചുകൊണ്ടിരിക്കുമെന്നും റോബിൻ പറഞ്ഞു. ആരതിക്കൊപ്പമുള്ള പുതിയ റീൽ പങ്കുവെച്ചപ്പോഴാണ് റോബിൻ ആരതിയുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. റോബിൻ ആരതിയോട് താൻ പറയുന്നപോലെ തിരുവനന്തപുരം ഭാഷ പറയാൻ ആവശ്യപ്പെടുന്നുണ്ട്. ചലഞ്ച് പോലെയാണ് ആവശ്യവുമായി റോബിൻ എത്തിയത്. 'എന്തര് അപ്പി സുഖങ്ങളൊക്കെ തന്നെ?' എന്ന ഡയലോ​ഗാണ് റോബിൻ ആരതിയോട് അതേപോലെ തന്നെ ആവർത്തിച്ച് പറയാൻ അവശ്യപ്പെടുന്നത്.

എന്നാൽ ആരതി അത് പറയാൻ തയ്യാറാകാതെ നാണം കുണുങ്ങി നിൽക്കുകയാണ്. ശേഷം തിരുവനന്തപുരം ഭാഷയിലല്ലെങ്കിൽ തൃശൂർ ഭാഷയിലെങ്കിലും സംസാരിക്കാനാണ് റോബിൻ ആരതിയോട് ആവശ്യപ്പെടുന്നത് അപ്പോഴാണ് റോബിൻ ആരതിയുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ആരതി അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെന്നും എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിൽക്കുന്ന പ്രകൃതമാണെന്നും റോബിൻ പറഞ്ഞത്. റോബിൻ ആരതി ഫാൻസ് നിരവധി സോഷ്യൽമീഡിയയിലുണ്ട്. പുതിയ വീഡിയോയും വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇന്നതേതക്കുള്ള കണ്ടന്റായി, രണ്ടാളും ക്യൂട്ടാണ് തുടങ്ങിയ കമന്റുകളാണ് റോബിൻ-ആരതി ജോഡിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്. സംവിധായകൻ ടോം ഇമ്മട്ടിയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയല്ല ആരതി. ചെറിയ ക്ലിപ്പുകൾ കണ്ടിട്ടുണ്ടെന്നല്ലാതെ ആ ഷോയെ കുറിച്ചോ സീസൺ ഫോറിലെ മത്സരാർഥിയെ കുറിച്ചോ വലിയ അറിവോടെയോയല്ല ആരതി ടോം ഇമ്മട്ടിക്കൊപ്പം റോബിനെ അഭിമുഖം ചെയ്യാനെത്തിയത്. അതുകൊണ്ടാണ് താൻ അധികമൊന്നും ചോദ്യങ്ങൾ ചോദിക്കാനോ സംസാരിക്കാനോ പോകാതിരുന്നത് എന്നാണ് ആരതി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends