Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ആദ്യം ഗര്‍ഭിണിയായി ആദ്യ ആഴ്ചയില്‍ തന്നെ ഒരു ഷൂട്ടിന് പോയിരുന്നു... അത് കഴിഞ്ഞ് രാത്രിയില്‍ എനിക്ക് ബ്ലീഡിങ് വന്ന് അബോര്‍ഷനായി പോയി.. ഭര്‍ത്താവിന്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്... അതുകൊണ്ട് എല്ലാവര്‍ക്കും വലിയ വിഷമമായി... ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല! രണ്ട് മാസം കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായി! കുഞ്ഞിനെ എടുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും സിസേറിയൻ സമയത്ത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ടായിരുന്നു... വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനു

30 AUGUST 2022 12:14 PM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്. 15ാം വയസ്സിലാണ് ആദ്യമായി ലീഡ് റോളില്‍ ഏഴുരാത്രികള്‍ എന്ന പരമ്പരയില്‍ അഭിനയിച്ചത്. അമലയിലെ ശീതള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രമാണ് അനുശ്രീയ്ക്ക് ഇത്രമാത്രം പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. എന്നാൽ‌ അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതിനിടയിലും തന്റെ ഗര്‍ഭകാലവിശേഷങ്ങളാണ് അനുശ്രീയിപ്പോള്‍ പങ്കുവെക്കുന്നത്. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷവും വേദനയും നിറഞ്ഞ ദിവസങ്ങളെ പറ്റി അനുശ്രീ പറഞ്ഞത്. ഞാന്‍ ആദ്യം ഗര്‍ഭിണിയായി ആദ്യ ആഴ്ചയില്‍ തന്നെ ഒരു ഷൂട്ടിന് പോയിരുന്നു. അത് കഴിഞ്ഞ് രാത്രിയില്‍ എനിക്ക് ബ്ലീഡിങ് വന്ന് അബോര്‍ഷനായി പോയി. ഭയങ്കര വിഷമമായി പോയി. ഭര്‍ത്താവിന്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. അതുകൊണ്ട് എല്ലാവര്‍ക്കും വലിയ വിഷമമായി. ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് വന്നപ്പോള്‍ ഞാനും സന്തോഷിച്ചു. കുഞ്ഞുങ്ങളെ എനിക്കൊത്തിരി ഇഷ്ടമാണ്. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ ഞങ്ങള്‍ തിരിച്ച് വന്നു. ഭര്‍ത്താവ് സീരിയല്‍ ലൊക്കേഷനില്‍ ആയത് കൊണ്ട് ഞാനും അങ്ങോട്ട് പോയി.

രണ്ട് മാസം കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായോ എന്നൊരു സംശയം തോന്നി. ചെക്ക് ചെയ്തപ്പോള്‍ പോസിറ്റീവാണ്. ആദ്യം അബോര്‍ഷന്‍ ആയി പോയത് കൊണ്ട് ഭയങ്കര കെയറിങ് ആയിരുന്നു. ഇനിയെന്നെ ലൊക്കേഷനിലേക്കൊന്നും കൊണ്ട് പോകണ്ടെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിളിച്ച് പറഞ്ഞു. ഒറ്റയ്ക്ക് വീട്ടിലിരിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. വിഷ്ണു വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. ഇതാണ് തീരുമാനമെങ്കില്‍ നടക്കില്ല. ലൊക്കേഷനില്‍ തന്നെ പോവണമെന്ന് പറഞ്ഞു. അമ്മ മകള്‍ സീരിയല്‍ ഞാന്‍ ചെയ്യുന്നുണ്ട്. അധികം സീനുകളൊന്നും എനിക്കില്ല. അതുകൊണ്ട് അവിടെ ലൊക്കേഷനില്‍ പോയി. പകല്‍ ഫുള്‍ കിടന്ന് ഉറങ്ങും. ചോക്ലേറ്റ് കഴിക്കാന്‍ എനിക്ക് ഭയങ്കര കൊതിയായിരുന്നു. ഒത്തിരി കഴിച്ചു. അതുകൊണ്ടാണോ അബോര്‍ഷന്‍ ആയതെന്ന് ഓര്‍ത്ത് ചോക്ലേറ്റൊന്നും അധികം വാങ്ങി തന്നില്ല. ഇതിനിടയില്‍ വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം വന്നു. ആര്‍ട്ടിസ്റ്റ് ആയത് കൊണ്ട് മേക്കപ്പ് ചെയ്യാനൊക്കെ അറിയാം. പിന്നെ എനിക്കോ അങ്ങനെ കല്യാണത്തിന് ഒരുങ്ങാന്‍ സാധിച്ചില്ല. മറ്റൊരാളെ ഒരുക്കാനെങ്കിലും സാധിക്കുമല്ലോന്ന് കരുതി. രണ്ട് പ്രാവിശ്യം വയറ്റില്‍ കിടന്ന് മകന്‍ പേടിപ്പിച്ചിരുന്നതായിട്ടും അനുശ്രീ പറയുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് കുഞ്ഞിന് അനക്കം ഇല്ലാത്തത് പോലെ തോന്നി.

അങ്ങനെ പേടിച്ച് ആശുപത്രിയില്‍ പോയി അഡ്മിറ്റായി. അന്നേരം കുഴപ്പിമില്ലെന്ന് മനസിലായി. ഇനിയും അനക്കമില്ലെന്ന് തോന്നിയാല്‍ വരാന്‍ പറഞ്ഞ് പോന്നു. ഡേറ്റ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് വീണ്ടും അനക്കമില്ലാത്തത് പോലെ തോന്നി. വീണ്ടും ആശുപത്രിയിലേക്ക് ഓടി. ഫ്‌ളുയിഡ് കുറഞ്ഞത് പോലെ തോന്നിയത് കൊണ്ട് സിസേറിയന്‍ ചെയ്യാന്‍ തീരുമാനിച്ചു. കുഞ്ഞിനെ എടുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും സിസേറിയൻ സമയത്ത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ടായിരുന്നു. കുഞ്ഞിനെ എന്നെ കാണിച്ചപ്പോള്‍ എടുക്കണമെന്നുണ്ട്. പക്ഷേ അവര്‍ ഉമ്മ വെപ്പിച്ചിട്ട് കൊണ്ട് പോയി. അതിന് ശേഷം ഡോക്ടറും അസിസ്റ്റന്റ് ഡോക്ടറും തമ്മില്‍ അടിയായി. ആ പുള്ളിക്കാരി സ്റ്റിച്ചിട്ടത് തെറ്റായി പോയി. ഇങ്ങനെയാണോ കത്രീക പിടിക്കേണ്ടത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം വഴക്ക് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഞാന്‍ മയങ്ങി പോയി. ഗര്‍ഭകാലത്ത് ഏറെ വിഷമിപ്പിച്ചത് ഞാന്‍ അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇടാന്‍ പറ്റിയില്ല എന്നതാണ്. അതൊക്കെ എനിക്ക് വലിയ വിഷമമായി. എന്തൊക്കെ ടെന്‍ഷനും വിഷമങ്ങളും ഉണ്ടായങ്കിലും കുഞ്ഞിനെ കണ്ടപ്പോള്‍ എല്ലാം മറന്ന് പോവുമെന്നും അനുശ്രീ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends