രണ്ടുപേരും ഒരുപോലെയുള്ള ഡയമണ്ട് നെക്‌ളേസ് ധരിച്ച് ചിരിച്ച മുഖത്തോടെ ക്യാമറയ്ക്ക് മുൻപിൽ; കറുപ്പിൽ അതീവ സുന്ദരിയായി മീന! ജീവിതത്തിലേക്ക് രണ്ട് പേരും തിരിച്ചു വരുവെന്ന് ആരാധകർ

ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സിനിമകളിലും ഒന്നും മീന സജീവമല്ല. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് സുഹൃത്തുക്കൾ വന്നപ്പോഴും മീന ജീവിതത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയതെ ഉള്ളു. എന്നാൽ തന്റെ സന്തോഷത്തിന് വേണ്ടി കൂട്ടുകാരികൾ ഒരുമിച്ച് വന്നപ്പോൾ മീനയ്ക്ക് ആ സന്തോഷം പറയാണ്ടിരിക്കാൻ വയ്യാതെയായി. ചിത്രങ്ങളിൽ ഒരു ചെറു പുഞ്ചിരിയോടെ മീനയെ കാണാം. കൂട്ടുകാരികളൊക്കെയായി ഒരുമിച്ച് എടുത്ത ചിത്രങ്ങൾ ആരാധകരെയും സന്തോഷത്തിലാക്കി. അതിന് ശേഷം പുഞ്ചിരിക്കുന്ന മീനയെ പിന്നീട് കാണാൻ സാധിച്ചെങ്കിലും ഉള്ളിൽ നിറയെ സങ്കടം മാത്രമാണ്. ഇപ്പോഴിതാ മകളോടൊപ്പമുള്ള മീനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനയുടെ ഫാൻ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് മീനയുടെ മകൾ ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. ചിരിച്ച മുഖത്തോടെയാണ് മീനയും മകളും ഒരുമിച്ച് ഇരിക്കുന്നത്. ഇരുവരും ഒരുപോലെയുള്ള ഡയമണ്ട് മാല ധരിച്ചാണ് ചിത്രത്തിലുള്ളത്. "ലൈക് മദർ ലൈക് ഡോട്ടർ"എന്ന അടിക്കുറിപ്പോടെയാണ് മീന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വിശേഷം അറിയാൻ കമന്റ് ചെയ്തത്. ജീവിതത്തിലേക്ക് രണ്ട് പേരും തിരിച്ചു വരു എന്ന കമന്റാണ് ആരാധകർ പറയുന്നത്.
https://www.facebook.com/Malayalivartha


























