Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ 15 വര്‍ഷമായി പാണ്ടി എന്നു പറയുന്നൊരാള്‍ എന്നെ വിളിക്കാറുണ്ട്... ഹണിയോട് പറയുന്ന അതേ കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്... ഹണി പറയുന്നത് പാണ്ടിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്.. പക്ഷെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.. ആ പാണ്ടി എന്റെ പേരിലും അമ്പലം ഉണ്ടാക്കിയിട്ടുണ്ട്; തെളിവുകൽ സഹിതം പുറത്ത് വിട്ട് നടി സൗപര്‍ണിക

31 AUGUST 2022 09:48 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ താരമാണ് ഹണി റോസ്. 2005ൽ ബോയ് ഫ്രണ്ട് എന്ന വിനയൻ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ‘സർ സി.പി’ തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്തു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ പേരില്‍ തമിഴ് നാട്ടില്‍ അമ്പലമുണ്ടെന്ന ഹണി റോസിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹണി റോസിനെതിരെ ചിലര്‍ ട്രോളുകളുമായി എത്തിയിരുന്നു. ഹണി റോസ് തള്ളുകയാണെന്നായിരുന്നു ചിലരുടെ പരിഹാസം. എന്നാല്‍ ഇത് അങ്ങനെ തമാശയായി തള്ളിക്കളയേണ്ടെന്നാണ് നടി സൗപര്‍ണിക പറയുന്നത്. തന്റെ പേരിലും തമിഴ്‌നാട്ടില്‍ അമ്പലമുണ്ടെന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്.

ഹലോ നമസ്‌കാരം, തന്റെ പേരില്‍ അമ്പലം ഉണ്ടാക്കിയെന്ന് പറയുന്ന ഹണി റോസിന്റെ വീഡിയോ ഞാന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിന് ശേഷം പുള്ളിക്കാരിയെ ആളുകള്‍ ട്രോളുന്നതും കണ്ടിരുന്നു. പക്ഷെ ട്രോളേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്താണെന്ന് വച്ചാല്‍ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടി എന്നു പറയുന്നൊരാള്‍ എന്നെ വിളിക്കാറുണ്ട്. പുള്ളിക്കാരിയോട് പറയുന്ന അതേ കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്. എന്റെ ജന്മദിനം, ആനിവേഴ്‌സറി, എന്റെ ബന്ധുക്കളുടെ ജന്മദിനം ഒക്കെ അദ്ദേഹം ആഘോഷിക്കുകയും പായസമുണ്ടാക്കുകയും ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. എന്റെ പേരില്‍ അമ്പലം വരെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന്റെ പേരില്‍ ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ എന്നെ സ്ഥിരം കളിയാക്കാറുണ്ട്. എന്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ എന്നാണ് സൗപര്‍ണിക ചോദിക്കുന്നത്. ഹണി പറയുന്നത് പാണ്ടിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. പക്ഷെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ചെന്നൈയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴാണ് കണ്ടത്. പുള്ളിയുടെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. പിന്നെ എല്ലാ ദിവസവും രാവിലെ എനിക്ക് മെസേജ് അയക്കും. എങ്കള്‍ ഗ്രാമത്തിന് കടവുള്‍, അമ്മ, കുമ്പിടറേന്‍, കാലൈ വണക്കം എന്നൊക്കെ പറഞ്ഞ്. പിന്നാലെ സൗപര്‍ണിക മെസേജ് കാണിച്ചു തരുന്നുണ്ട്. നമ്മളെ ഒരാള് സ്‌നേഹിക്കുന്നതും നമ്മള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ ചെന്നൈ സ്വദേശി, പാണ്ടി എന്ന പേര്, പറയുന്ന കാര്യങ്ങളൊക്കെ ഒരുപോലെ ആയപ്പോള്‍ ആ പാണ്ടി തന്നെ അല്ലേ ഈ പാണ്ടിയെന്ന് തോന്നിപ്പോയെന്നും സൗപര്‍ണിക പറയുന്നു. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആരാധനയാകാം പക്ഷെ ഇതുപോലെ അതിരു വിടരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends