രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്.. ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’! നിറകണ്ണുകളോടെ സുരേഷ് ഗോപി പറഞ്ഞത് കേട്ടോ?

മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്. അഭിനേതാവെന്നതിന് പുറമെ നല്ലൊരു ഗായകനാണെന്നും പലപ്പോഴും സുരേഷ് ഗോപി തെളിയിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പൻ ഇപ്പോഴും നിറഞ്ഞൊടുകയാണ്. സുരേഷ് ഗോപിയുടെ സൗഹൃദവലയങ്ങളിൽ പ്രമുഖനായിരുന്നു രതീഷ്. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണ് നിറയ്ക്കുന്ന സുരേഷ് ഗോപിയെ ആണ് നമുക്ക് കാണാൻ കഴിയുന്നത്. ‘ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’ എന്നാണ് നിറകണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. അമൃത ടിവി സ്പെഷ്യൽ പ്രോഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഷോയ്ക്കിടെ രതീഷിനെ കുറിച്ച് സംസാരിക്കുകയും, പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലാകുന്നുണ്ട്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്. ഡയാനയുടെ ആത്മധൈര്യത്തെ പ്രശംസിക്കുകയായിരുന്നു സുരേഷ് ഗോപി. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്. കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ് കുമാറുമാണ്.
https://www.facebook.com/Malayalivartha

























