മഞ്ജു സിനിമയിൽ വന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സിനിമയിലെത്തുന്നത്... വർഷങ്ങൾക്ക് മുൻപ് ആളുകൾ ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ്! മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും ഇപ്പോഴും ശത്രുതയിലോ? ആദ്യമായി ആ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരം നൃത്തത്തില്‍ സജീവമായിരുന്നു. എന്നാല്‍ നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് എത്തും എന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇപ്പോഴും ദിവ്യ ഉണ്ണിയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ മഞ്ജുവാര്യയരുമായുള്ള ശത്രുതയെപ്പറ്റി മുൻപ് ദിവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മഞ്ജുവുമായി തനിക്ക് ഒരു ശത്രുതയുമില്ല. ഞങ്ങൾക്കിടയിൽ നല്ലൊരു വ്യക്തിബന്ധമാണുള്ളത്. മഞ്ജു സിനിമയിൽ വന്ന് വർഷങ്ങൾക്ക് ശേഷമാണ് താൻ സിനിമയിലെത്തുന്നത്. അന്നത്തെ തൻ്‍റെ ഇഷ്ട സിനിമയായിരുന്നു സല്ലാപം. പത്താം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യ സിനിമയിലേയ്ക്ക് എത്തുന്നത്. ആ കാലം തൊട്ട് മഞ്ജുചേച്ചിയെ പരിചയമുണ്ട്. വളരെ നല്ല സുഹൃത്ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. പല അഭിമുഖങ്ങളിലും ചോദിക്കുന്ന സ്ഥിരം ചോദ്യമാണിതെന്നും തങ്ങൾ തമ്മിൽ യാതൊരു ശത്രുതയുമില്ലെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























