ദളപതി 67'ൽ വില്ലനായെത്തുന്നത് ബോളിവുഡ് താരം സഞ്‍ജയ് ദത്ത്! അഭിനയിക്കാൻ ആവശ്യപ്പെട്ടത് 10കോടി... പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ...

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമലഹാസൻ നായകനായെത്തിയ ‘വിക്രം’. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവർ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ‘വിക്രം’ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 67'. 'മാസ്റ്ററി'ന് ശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം വൈകാതെ തുടങ്ങും. ഇപ്പോഴിതാ 'ദളപതി 67'ൽ വില്ലനായെത്തുന്നത് ബോളിവുഡ് താരം സഞ്‍ജയ് ദത്താണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തില്‍ അഭിനയിക്കാൻ സഞ്‍ജയ് ദത്ത് ആവശ്യപ്പെടുന്നത് 10 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ ‘ദളപതി 67’ല്‍ ആക്ഷൻ കിംഗ് അര്‍ജുൻ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉള്ളതായി പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























