എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അല്‍പം പഠിക്കൂ... വെറുതെ ഒച്ച വെച്ച് സംസാരിക്കരുത്... മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് തപ്‌സി

എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അല്‍പം പഠിക്കൂ. വെറുതെ ഒച്ച വെച്ച് സംസാരിക്കരുത്. എന്തറിഞ്ഞാണ് നിങ്ങള്‍ ഇത് ചോദിക്കുന്നത്. പ്രസ് മീറ്റിനിടെ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്‌സ് 2022ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
തപ്‌സി പന്നു നായികയായ അനുരാഗ കശ്യപ് ചിത്രം ദോബാരയ്‌ക്കെതിരെ നടന്ന കാമ്ബയിനെ കുറിച്ച് ചോദിച്ചതാണ് താരത്തെ അലോസരപ്പെടുത്തിയത്. ചിത്രം പരാജയമായിരുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതെക്കുറിച്ച് ഗവേഷണം നടത്തണമെന്നും ഏത് സിനിമയ്‌ക്കെതിരേയാണ് നെഗറ്റീവ് കാമ്ബയിന്‍ ഇല്ലാതിരുന്നത് എന്നും തപ്‌സി മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ചു.
ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതേ കുറിച്ച് അല്‍പം പഠിക്കൂ. വെറുതെ ഒച്ച വെച്ച് സംസാരിക്കരുത്. എന്തറിഞ്ഞാണ് നിങ്ങള്‍ ഇത് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് നിങ്ങള്‍ പറയരുത് എന്നും തപ്‌സി പ്രതികരിച്ചു.
ഒടിടി പ്ലേ അവാര്‍ഡ്‌സില്‍ ദില്‍രുബ എന്ന സിനിമയ്ക്ക് താപ്‌സിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. സബാഷ് മിതു എന്ന സിനിമയാണ് തപ്‌സിയുടേതായി പുറത്തിറങ്ങിയ ചിത്രം.
https://www.facebook.com/Malayalivartha

























