Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെനാള്‍ നീണ്ട നിയമ പോരാട്ടത്തിനാെടുവില്‍ സുസ്മിതയ്ക്ക് ഒരു കുഞ്ഞിനെ സ്വന്തമായി കിട്ടി... കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സുസ്മിത രണ്ടാമതൊരു കുഞ്ഞിനെയും...വാചാലയായി സുസ്മിത

16 SEPTEMBER 2022 08:42 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുസ്മിത പല സിനിമകളിലും നായിക ആയെങ്കിലും ഫാഷന്‍ രംഗത്തായിരുന്നു താരം കൂടുതല്‍ സജീവമായത്. കരിയറിലെ പോലെ തന്നെ സുസ്മിത ജീവിതത്തിലും വ്യത്യസ്തയായി. 24ാം വയസ്സില്‍ കരിയറിലെ തിരക്കേറിയ സമയത്ത് നില്‍ക്കവെയാണ് സുസ്മിത ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാവുന്നത്.

റെനി എന്ന പെണ്‍കുഞ്ഞിനെയായിരുന്നു സുസ്മിത ദത്തെടുത്തത്. അവിവാഹിതയായും ചെറുപ്പവുമായിരുന്നതിനാല്‍ ഏറെനാള്‍ നീണ്ട നിയമ പോരാട്ടത്തിനാെടുവിലാണ് സുസ്മിതയ്ക്ക് ദത്ത് അനുവദിച്ചത്. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സുസ്മിത രണ്ടാമതൊരു കുഞ്ഞിനെയും ദത്തെടുത്തു. അലീഷ എന്നാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് സുസ്മിത നല്‍കിയ പേര്.

രണ്ട് പേരും ഇപ്പോള്‍ സുസ്മിതയോടാെപ്പം കഴിയുന്നു. 23 കാരിയായ മൂത്ത മകള്‍ റെനി സിനിമാ രംഗത്തേക്ക് പ്രവേശിക്കാനാണ് താല്‍പര്യപ്പെടുന്നത്. ഇളയ മകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സുസ്മിത സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. മക്കളെക്കുറിച്ച് സുസ്മിത അഭിമുഖങ്ങളില്‍ വാചാലവാറും ഉണ്ട്.

ജന്‍മം നല്‍കിയ അമ്മയെ നേരിട്ട് കാണാന്‍ സഹായിക്കാമെന്ന് മകളോട് 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ പറഞ്ഞെന്നും എന്നാല്‍ റെനിക്ക് അതിന് താല്‍പര്യം ഇല്ലായിരുന്നെന്നും സുസ്മിത മുമ്‌ബൊരിക്കല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മക്കള്‍ രണ്ട് പേരും തന്റെ ജീവിതത്തിലെ പ്രധാന ഘടകമാണെന്നും അവര്‍ മുതിര്‍ന്നെങ്കിലും തന്റെ സാമീപ്യം അവര്‍ക്ക് ആവശ്യമാണെന്നും സുസ്മിത വ്യക്തമാക്കി.

മുമ്പൊരിക്കല്‍ ദത്ത് മകളെന്ന ചുവയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ചോദ്യത്തിന് സുസ്മിതയുടെ മൂത്ത മകള്‍ റെനി വ്യക്തമായ മറുപടി നല്‍കിയിരുന്നു. നിങ്ങള്‍ക്ക് സ്വന്തം അമ്മ ആരാണെന്ന് അറിയാമോ എന്നായിരുന്നു റെനിയോട് ഇന്‍സ്റ്റഗ്രാം ചോദ്യോത്തര സെഷനില്‍ ഒരാള്‍ ചോദിച്ചത്. ഞാനെന്റെ അമ്മയുടെ ഹൃദയത്തിലൂടെയാണ് ജനിച്ചതെന്നാണ് സുസ്മിത സെന്നിനെ സൂചിപ്പിച്ച് കൊണ്ട് റെനി നല്‍കിയ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (17 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (24 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (25 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (25 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (26 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (27 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends