Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണത്തോട് എനിക്ക് ദേഷ്യമോ വൈരാഗ്യമോ ഉള്ളത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്... മനസ്സിന് ഇഷ്ടപ്പെട്ട ഒരാള്‍ വന്നിരുന്നു... പക്ഷേ ചോദിച്ചത് ഒരു കിലോ സ്വര്‍ണം! എനിക്കത് ഭയങ്കര വിഷമമായി... ആ ഡിപ്രഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആദ്യമായി തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സൂര്യ മേനോന്‍

17 SEPTEMBER 2022 08:37 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതോടെ വലയി ജനപ്രീതി ലഭിച്ച താരമാണ് സൂര്യ മേനോന്‍. മൂന്നാം സീസണിലാണ് സൂര്യ പങ്കെടുത്തത്. മത്സരത്തിന്റെ അവസാന ദിവസങ്ങള്‍ വരെ ഷോ യില്‍ നിന്നിട്ടാണ് സൂര്യ പുറത്തേക്ക് പോവുന്നത്. എന്നാല്‍ സഹമത്സരാര്‍ഥിയോട് തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവങ്ങളായിരുന്നു. പുറത്തിറങ്ങിയതോടെ തനിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ആക്രമണം നേരിടേണ്ടി വന്നെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നാണ് നടി പറയുന്നത്. എന്നാൽ മുപ്പത് വയസ് കഴിഞ്ഞിട്ടും ഇനിയും വിവാഹം കഴിക്കാതെ നില്‍ക്കുന്നതെന്താണെന്ന് പലരും സൂര്യയോട് ചോദിക്കാറുണ്ട്. ഒടുവില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം നടി തന്നെ ഉത്തരം പറഞ്ഞിരിക്കുകയാണ്. 'കല്യാണത്തോട് എനിക്ക് ദേഷ്യമോ വൈരാഗ്യമോ ഉള്ളത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്. കല്യാണം കഴിക്കാനായി വീട്ടില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. പക്ഷെ നിര്‍ബന്ധിച്ച് കെട്ടിച്ചിട്ട് വെറുതേ ഡിവോഴ്സ് ആയി വീട്ടില്‍ വന്ന് ഇരിക്കേണ്ടല്ലോ. എന്റെ മനസ്സിനൊത്ത ഒരാള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കുമെന്ന് സൂര്യ പറയുന്നു.

അങ്ങനെ മനസ്സിന് ഇഷ്ടപ്പെട്ട ഒരാള്‍ വന്നിരുന്നു. പക്ഷേ സ്ത്രീധന പ്രശ്‌നം കാരണം ആ ബന്ധം ഒഴിവാക്കി പോയെന്നും സൂര്യ വ്യക്താക്കുന്നു. അവര്‍ ചോദിച്ച സ്ത്രീധനത്തോട് ഒരിക്കലും യോജിക്കാന്‍ പറ്റില്ല. ഒരു കിലോ സ്വര്‍ണം വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതിനുള്ള മൂല്യം ഒന്നും താങ്കള്‍ക്ക് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ എനിക്കത് ഭയങ്കര വിഷമമായി. ആ ഡിപ്രഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു. അതിന് മുന്‍പ് ചെറിയ പ്രായത്തിലും അങ്ങനൊരു ശ്രമം നടത്തിയതിനെ പറ്റിയും സൂര്യ പറഞ്ഞു. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്തയാണ് തനിക്ക് വന്നതെന്നാണ് സൂര്യ പറയുന്നത്. ചെറുപ്പത്തില്‍ എയര്‍ഹോസ്റ്റസ് ആകാന്‍ ഇഷ്ടമായിരുന്നു. ആ കോഴ്‌സ് പഠിക്കാന്‍ ഒന്നര ലക്ഷം രൂപ വേണം. അത് കിട്ടാതെ വന്നതോടെ വല്ലാതെ ഡിപ്രഷനിലായി. ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത് അന്നാണെന്നാണ് സൂര്യ പറയുന്നത്. എല്ലാ ബന്ധങ്ങള്‍ക്ക് ആത്മാര്‍ത്ഥത കൊടുക്കുന്ന ആളാണ് ഞാന്‍. അത് സൗഹൃദമാണെങ്കിലും സഹോദര ബന്ധങ്ങളാണെങ്കിലും പ്രണയമാണെങ്കിലും അങ്ങനെയാണ്. പക്ഷേ എനിക്കത് തിരിച്ച് കിട്ടിയിട്ടില്ല. അതുകൊണ്ട് ട്രൂ ലവ് എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. എനിക്ക് ഉണ്ടെങ്കിലും തിരിച്ച് കിട്ടിയില്ലെന്നാണ് സൂര്യ സൂചിപ്പിച്ചത്. എന്റെ മനസ്സിന് ഇണങ്ങിയ ആള്‍ വന്നാല്‍ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്നാണ് നടി വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends