'വെന്തു തനിന്തതു കാട്' ഇന്ത്യയിൽ നിന്ന് ആദ്യ ദിനം നേടിയത് 7 കോടിയിലധികം കളക്ഷൻ.. രണ്ടാം ദിനമായ സെപ്റ്റംബർ 16ന് ചിത്രം 13.05 കോടി! വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഉയരുമെന്ന് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ!

തമിഴകം എന്നും പ്രതീക്ഷയര്‍പ്പിക്കുന്ന കൂട്ടുകെട്ടാണ് ഗൗതം വാസുദേവ് മേനോന്റെയും ചിമ്പുവിന്റേയും. കാമ്പുള്ള ഒരു ചിത്രമായിരിക്കും ഇവര്‍ ഒന്നിക്കുമ്പോള്‍ പുറത്തിറങ്ങുക എന്നൊരു വിശ്വാസമുണ്ട് പ്രേക്ഷകര്‍ക്ക്. 'വെന്തു തനിന്തതു കാട്' എന്ന പുതിയ ചിത്രത്തിനായി കാത്തിരിപ്പിക്കുമ്പോഴും ആ പ്രതീക്ഷകള്‍ തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക്. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിയില്ല എന്ന് തന്നെ പറയാം. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യ ദിനം 7 കോടിയിലധികം കളക്ഷൻ നേടി. സെപ്തംബർ 15ന് തിയേറ്ററുകളിലെത്തിയ 'വെന്തു തനിന്തതു കാട്' ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. തിയറ്ററുകളിലെ രണ്ടാം ദിനമായ സെപ്റ്റംബർ 16ന് ചിത്രം 13.05 കോടി നേടി. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഉയരുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ
അതേസമയം, അന്താരാഷ്ട്ര തലത്തിൽ വെന്തു തനിന്തത്തു കാട് മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പങ്കുവെച്ചു. "UAE, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിൽ ചിമ്പുവും സിദ്ധി ഇദ്‌നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, രാധിക ശരത്കുമാർ, സിദ്ദിഖ്, നീരജ് മാധവ്, ആഞ്ജേലിയ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ചിത്രമാണ് 'വെന്തു തനിന്തതു കാട്'. ബി ജയമോഹൻ കഥയെഴുതിയ ചിത്രത്തിന്റെ നിർമ്മാണം ഇഷാരി കെ ഗണേഷ് ആണ്.
https://www.facebook.com/Malayalivartha

























