Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങൾക്ക് നല്ല ആരോഗ്യവും, സന്തോഷവും, കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെയെന്ന് മോഹൻലാൽ.. രാഷ്ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ നിങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നുവെന്ന് സുരേഷ് ഗോപി! മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ് കണ്ടോ? പ്രധാനമന്ത്രി മോദിക്ക് പിറന്നാൾ ആശംസിച്ച് താരങ്ങൾ.. ഏറ്റെടുത്ത് സോഷ്യൽമീഡിയ

17 SEPTEMBER 2022 02:15 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72ാം ജന്മദിനം. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. അതേ സമയം പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കുകയാണ് ബിജെപി. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. അതേസമയം ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും പിറന്നാൾ ആശംസകൾ എത്തുകയാണ്. ലോക നേതാക്കളും രാഷ്ട്രീയക്കാരും മാത്രമല്ല, സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ മോദിക്ക് പിറന്നാൾ ആശംസിച്ചു. സുരേഷ് ഗോപി,മമ്മൂട്ടി, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അനുപം ഖേർ തുടങ്ങി നിരവധി താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദിനത്തിൽ ആശംസകൾ നേർന്നു. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്നേഹവും. നിങ്ങൾക്ക് നല്ല ആരോഗ്യവും, സന്തോഷവും, കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ'- എന്ന് മോഹൻലാൽ ആശംസിച്ചു. പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് മമ്മൂട്ടിയും എത്തിയിരുന്നു. 'നമ്മുടെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ. രാഷ്ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ നിങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു.'- മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി ആശംസിച്ചു. പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് അക്ഷയ് കുമാർ അദ്ദേഹത്തിന് ആശംസകൾ നേർന്നു, "നിങ്ങളുടെ കാഴ്ചപ്പാട്, നിങ്ങളുടെ ഊഷ്മളത, ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവ്... എനിക്ക് ആഴത്തിൽ പ്രചോദനം നൽകുന്ന നിരവധി കാര്യങ്ങളിൽ ചിലത് മാത്രം.. ജന്മദിനാശംസകൾ @narendramodi ji. നിങ്ങൾക്ക് ആരോഗ്യവും സന്തോഷവും ശോഭനമായ ഒരു വർഷം ആശംസിക്കുന്നു."- അക്ഷയ് കുമാർ ആശംസിച്ചു.  'ബഹുമാന്യനായ പ്രധാനമന്ത്രി @നരേന്ദ്രമോദി നിങ്ങളുടെ നേതൃത്വം എനിക്കും പ്രചോദനം നൽകുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും മികച്ച ഒരു വർഷവും ആശംസിക്കുന്നു സർ''- അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു. എന്നിങ്ങനെ പോകുകയാണ് ആശംസകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends