Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നത് ചെയ്ത് കഴിഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കും അതുകൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല, എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല! എനിക്ക് ഒരു പേടി ഉണ്ടായിട്ടില്ല. ഒരു വിശ്വാസമുണ്ട്, സിനിമ എന്ന് പറയുന്നത് നമ്മള്‍ ചെയ്തിരിക്കും; തുറന്ന് പറഞ്ഞ് സ്വാസിക

17 SEPTEMBER 2022 03:32 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ തുടങ്ങി സിനിമയിലേക്ക് ചുവടുവെച്ച നടി സ്വാസിക പുതിയ സിനിമയുമായി എത്തുകയാണ്. കുടുക്ക് 2025 എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുകയാണ് നടി. നടിയുടെ പുതിയ ചിത്രം 'ചതുരത്തി'ല്‍ റോഷന്‍ മാത്യുവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ വിമര്‍ശനം ഉയർന്നിരുന്നു. ഇപ്പോഴിതാ സീരിയലില്‍ നിന്നും സിനിമയിലേക്ക് വരാന്‍ ബുദ്ധിമുട്ട് ആണെങ്കിലും തനിക്ക് അത്രയും ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്. സിനിമ വന്നപ്പോള്‍ പലരും സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ താനത് ചെയ്യില്ല എന്നും സ്വാസിക വ്യക്തമാക്കി. ഇന്നത് ചെയ്ത് കഴിഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കും അതുകൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല, എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് ആദ്യമായിട്ട് സീരിയലില്‍ ഓഫര്‍ വന്നപ്പോ ഇനി എനിക്ക് ഒരിക്കലും സിനിമ ചെയ്യാന്‍ പറ്റില്ല അതുകൊണ്ട് സീരിയല്‍ ചെയ്യില്ല, ഞാന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാം എന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു പേടിയെ എനിക്ക് വന്നിട്ടില്ല. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ചെയ്തപ്പോഴാണ് എനിക്ക് ഒരു ബ്രേക്ക് കിട്ടിയത്. അപ്പോള്‍ എന്നോട് ഒരുപാട് പേര് പറഞ്ഞു സീരിയല്‍ നിര്‍ത്തണമെന്ന്. പക്ഷെ ഞാന്‍ പറഞ്ഞു അത് ഒരിക്കലും നിര്‍ത്താന്‍ പറ്റില്ല, കാരണം ഞാന്‍ ആ സീരിയലുമായി കമ്മിറ്റഡ് ആണ്. അത് തീരുന്നത് വരെ ചെയ്യണം, അത് മാത്രമല്ല എനിക്ക് എല്ലാം തന്നത് ആ സീരിയല്‍ ആണ്. അത് അങ്ങനെ ഇട്ടെറിഞ്ഞ് എനിക്ക് പോകാന്‍ പറ്റില്ല. എനിക്ക് ഒരു പേടി ഉണ്ടായിട്ടില്ല. ഒരു വിശ്വാസമുണ്ട്, സിനിമ എന്ന് പറയുന്നത് നമ്മള്‍ ചെയ്തിരിക്കും, അത് ചെയ്യാനുള്ള അവസരം നമുക്ക് ദൈവം തന്നിരിക്കും. കാരണം ഞാനൊരു മോശപ്പെട്ട തൊഴില്‍ ചെയ്യുന്ന ഒരാളല്ല. സീരിയല്‍ എന്ന് പറഞ്ഞാല്‍ നല്ലൊരു ജോലി തന്നെയാണ്. അത് ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കില്‍ അത് എന്റെ വിധിയാണെന്ന് കരുതി അങ്ങ് പോകും. പക്ഷെ സീരിയല്‍ ചെയ്യണ്ട ഇനി കംപ്ലീറ്റ് സിനിമ മതി എന്നൊരു തീരുമാനം പേടിച്ചിട്ട് ഞാന്‍ എടുത്തിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (8 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends