ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല... പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം... എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്... അതിന് ഞാൻ ഒത്തിരി നന്ദി പറയുകയാണ്.. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്.. തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല. 14 വർഷത്തിന് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു താരത്തിന്റേത്. തങ്ങൾക്ക് വലിയൊരു പ്രചോദനമാണ് മഞ്ജുവെന്ന് പലരും തുറന്നുപറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ തന്നെ സ്വാധീനിച്ച മഞ്ജു വാര്യർക്ക് കത്ത് എഴുതിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. ദേവൂട്ടി എന്ന ആരാധികയാണ് കത്തെഴുതിയിരിക്കുന്നത്.
“ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്. നിങ്ങൾ ഒത്തിരി പേർക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാൻ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്നേഹം. ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ”, എന്നാണ് കത്തിലെ വരികൾ. ‘ചില സ്‌നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല ‘എന്ന് കുറിച്ചുകൊണ്ട് മഞ്ജു വാര്യർ തന്നെയാണ് കത്ത് ഷെയർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























