Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ അധ്വാനിച്ച തുക രണ്ട് വീടുകളിലേക്ക് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്... ആ രണ്ട് വീട്ടില്‍ നിന്നും ഒന്നുമില്ലാതെ എനിക്ക് ഇറങ്ങേണ്ടി വന്നു! ആ വീടിന് വേണ്ടി അത്രയും കഷ്ടപ്പെട്ടിട്ടും എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നുള്ളതാണ് വിഷമമായത്; സ്വന്തം വീട്ടുകാരില്‍ നിന്ന് തന്നെ അവഗണന നേരിട്ട സംഭവത്തെകുറിച്ച് യമുന റാണി

18 SEPTEMBER 2022 10:18 AM IST
മലയാളി വാര്‍ത്ത

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യുമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിലവില്‍ അമ്മ മകള്‍, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ലോക്ഡൗണില്‍ നടി രണ്ടാമതും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് യമുന. നിലവില്‍ സീരിയലിലാണ് അഭിനയിക്കുന്നതെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും നടി വ്യക്തമാക്കുകയാണ്. ഇപ്പോഴിതാ സ്വന്തം വീട്ടുകാരില്‍ നിന്ന് തന്നെ അവഗണന നേരിട്ടൊരു സംഭവത്തെ കുറിച്ച് യമുന പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

ഞാന്‍ അധ്വാനിച്ച തുക രണ്ട് വീടുകളിലേക്ക് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ആ രണ്ട് വീട്ടില്‍ നിന്നും ഒന്നുമില്ലാതെ എനിക്ക് ഇറങ്ങേണ്ടി വന്നുവെന്നാണ് യമുന പറയുന്നത്. എന്റെ സ്വന്തം വീട്ടിലും അങ്ങനെ തന്നെയാണ് സംഭവിച്ചതെന്ന് നടി വ്യക്തമാക്കുന്നു. കാരണം ഇതെന്റെ പേരിലിരിക്കുന്ന വീടല്ലേ എന്നൊക്കെയുള്ള വര്‍ത്തമാനം അവിടെ നിന്ന് കേട്ടു. അതെനിക്ക് ജീവിതത്തില്‍ വലിയൊരു ഷോക്ക് ഉണ്ടാക്കിയ കാര്യമാണ്. അന്നെടുത്ത തീരുമാനമാണ് സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും വേണമെന്നുള്ളതെന്ന് നടി പറഞ്ഞു. അച്ഛനായിരുന്നു എനിക്കെല്ലാം. അദ്ദേഹം ഇല്ലാതായി കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചതാണ്. അമ്മയും സഹോദരിയുമൊക്കെ അതിലുണ്ട്. അവിടുത്തെ വസ്തു വാങ്ങി വീട് വച്ചത് അച്ഛനാണ്. പക്ഷേ അതിന്റെ ബാങ്കിലെ വായ്പ അടച്ചതും അതിനെ ഒരു വീടാക്കി മാറ്റിയതുമൊക്കെ ഞാനാണ്. എന്നാല്‍ ഞാന്‍ പോലും അറിയാതെ ആ വീട് സഹോദരിയ്ക്ക് കൊടുത്തു. അവരത് വിറ്റു. അമ്മയെന്താണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല. ഞാന്‍ സിനിമയില്‍ നില്‍ക്കുകയല്ലേ, ദിവസവും പണം വന്ന് കൊണ്ടിരിക്കുകയാണെന്ന് അവരോര്‍ത്ത് കാണും. നമ്മള്‍ ബുദ്ധിമുട്ടുന്നത് നമുക്ക് മാത്രമേ അറിയൂ.. എന്ന് യമുന കൂട്ടിച്ചേര്‍ത്തു. എന്റെ സഹോദരിയ്ക്ക് കൊടുത്തത് വീട് കൊടുത്തതല്ല എന്നെ വേദനിപ്പിച്ചതെന്നും നടി പറഞ്ഞിരുന്നു. ആ വീടിന് വേണ്ടി അത്രയും കഷ്ടപ്പെട്ടിട്ടും എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നുള്ളതാണ് വിഷമമായത്. കുറേ നാള് കഴിഞ്ഞാണ് അതവളുടെ പേരിലുള്ളതാണെന്ന് അറിയുന്നത്. അതെനിക്ക് വലിയൊരു ഷോക്ക് ആയി പോയെന്ന് യമുന പറയുന്നു.

താരത്തിന്റെ രണ്ടാം വിവാഹം വലിയ വാർത്തയായിരുന്നു. മക്കളുടെ നിർബന്ധ പ്രകാരമായിരുന്നു രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയിലെ സൈക്കോ തെറാപിസ്റ്റ് ദേവനാണ് താരത്തിന്റെ ഭര്‍ത്താവ്. ആദ്യ വിവാഹം തകർന്നപ്പോൾ രണ്ട് പെണ്മക്കളും വിവാഹത്തിന് നിർബന്ധിച്ചു. അമ്മ വീണ്ടും വിവാഹം കഴിക്കണം. ജോലി കിട്ടിയാൽ ഞങ്ങൾ പുറത്തേക്ക് പോവും. അപ്പോൾ അമ്മ തനിച്ചാവും. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends