Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപും ഞാനും ആദ്യമായി വരുന്ന സിനിമയും.. അവർ കുറച്ച് നിരാശരായി' 'തമിഴിലും ഹിന്ദിയിലും വലിയ ഹിറ്റുമായിരുന്നു.. അവിടെ എനിക്ക് അങ്ങനെയൊരു ഇമേജില്ല! വർഷങ്ങൾക്ക് ശേഷം ദിലീപിനെ ഞെട്ടിച്ച് സംവിധായകന്റെ വെളിപ്പെടുത്തൽ..

18 SEPTEMBER 2022 10:45 AM IST
മലയാളി വാര്‍ത്ത

സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. ബോഡി ഗാർഡ് ഒരു പ്രണയ, നർമ്മ ചിത്രമാണ്. ഈ ചിത്രം ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ പുനർനിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോഡി ​ഗാർഡിന് മലയാളത്തിൽ സംഭവിച്ചതെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. തമാശ സിനിമകളുടെ സംവിധായകൻ എന്ന ലേബലാണ് ബോഡി ​ഗാർഡ് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കാരണമെന്ന് സിദ്ദിഖ് പറയുന്നു. തമാശ നമുക്ക് എല്ലാ സമയത്തും പറയാൻ പറ്റില്ല. അന്നത്തെ നമ്മുടെ പ്രായം. അന്നത്തെ ജീവിത അന്തരീക്ഷം. സാമൂഹ്യ ചുറ്റുപാടുകളും ഒക്കെ തമാശയ്ക്ക് ശ്രോതസ്സുള്ള സ്ഥലങ്ങളാണ്. അപ്പോൾ ആ പ്രായത്തിൽ അതിലൊക്കെ തമാശ കണ്ടെത്തും. അത് കഴിഞ്ഞ് കാലം നമ്മളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തും'. 'ഈ മാറ്റങ്ങൾ എന്റെ ക്രിയേറ്റിവിറ്റിയിലും മാറ്റം വരുത്തും. അപ്പോഴും പ്രേക്ഷകൻ പഴയ തമാശ തന്നെയാണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നത് ബാധ്യത തന്നെയാണ്. ആ തമാശ കുറയുമ്പോഴാണ് പ്രേക്ഷകൻ എന്റെ സിനിമ ശരിയായില്ല എന്ന് പറയുന്നത്'. 'ബോഡി ​ഗാർഡ് സിനിമയിൽ ഏറ്റവും ബ്യൂട്ടിഫുൾ ആയ ലൗ സ്റ്റോറിയാണ്. ആ സിനിമ പോലും അന്ന് ദിലീപും ഞാനും വന്നിട്ട് തമാശ കുറഞ്ഞു പോയി എന്നായിരുന്നു പരാതി. പക്ഷെ ഇന്ന് ആ പരാതി മാറി. ആ സിനിമയുടെ യഥാർ‌ത്ഥ പവർ ആളുകൾ ഇപ്പോഴാണ് എടുക്കുന്നത്. അന്ന് തമാശ പ്രതീക്ഷിച്ച് വന്നവർക്ക് റാം ജി റാവു പോലെയോ ഹരിഹർ നഗർ പോലെയോ തമാശ ഇല്ലായിരുന്നു. ദിലീപും ഞാനും ആദ്യമായി വരുന്ന സിനിമയും. അവർ കുറച്ച് നിരാശരായി' 'തമിഴിലും ഹിന്ദിയിലും വലിയ ഹിറ്റുമായിരുന്നു. അവിടെ എനിക്ക് അങ്ങനെയൊരു ഇമേജില്ല. ഇമേജ് ഒരു ബാധ്യത ആയി തോന്നിയത് ബോഡി ​ഗാർഡിലാണ്. ദിലീപും കൂടി വന്നത് കൊണ്ടാണ്. പക്ഷെ അതിന്റെ കണ്ടന്റ് കൊണ്ടാണ് തമിഴിലും ഹിന്ദിയിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലും റീമേക്ക് ചെയ്തത്. എല്ലായിടത്തും അത് ഹിറ്റുമാണ്. ഞാൻ മൂന്ന് റീമേക്കേ ചെയ്തുള്ളൂ'. മലയാളി പ്രേക്ഷകന് വളരെ പെട്ടെന്ന് മടുപ്പ് തോന്നുമെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സിനിമകളും ഇറാനിയൻ, ലാറ്റിനമേരിക്കൻ, ഹോളിവുഡ്, കൊറിയൻ സിനിമകളെല്ലാം മലയാളികൾ കാണും. അതിനാൽ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കാൾ പെട്ടെന്ന് കേരളത്തിലെ പ്രേക്ഷകൻ പുതുമ തേടിക്കൊണ്ടിരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. മുൻപ് സിനിമകളിൽ കുറേക്കൂടി ആഴം ഉണ്ടായിരുന്നു. ഇന്നും അത്തരം സിനിമകൾ ഉണ്ട്. പ്രേക്ഷകൻ ഇന്ന് സിനിമയെ അം​ഗീകരിക്കുന്നത് അതിന്റെ കണ്ടന്റ്, പെർഫോമൻസ് എന്നിവ നോക്കിയല്ല. ഈ കാലഘട്ടത്തിലെ മേക്കിം​ഗ് ആണ് പ്രേക്ഷകൻ വലിയ കാര്യമായിട്ട് എടുക്കുന്നത്. പക്ഷെ അതിനൊന്നും അധികം ആയുസില്ല. ബോഡി ​ഗാർഡ് ഹിന്ദിയിൽ ചെയ്യുമ്പോൾ അവിടെ മേക്കിം​ഗിന്റെ കാലഘട്ടമാണ്. കാലവൻ ചെയ്യുമ്പോൾ അവിടെയും. അത്തരം സിനിമകൾക്കിടയിലാണ് വളരെ സിംപിളായി എടുത്തിട്ടുള്ള കാവലനും ബോഡി ​ഗാർഡും വലിയ ഹിറ്റാവുന്നതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends