Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്... പണ്ട് മുതലെ മീനാക്ഷിയെ അറിയാം.. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്.. മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും... അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും... ആ സംഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് മാളവിക ജയറാം!

18 SEPTEMBER 2022 12:34 PM IST
മലയാളി വാര്‍ത്ത

അച്ഛനമ്മമാരുടെ പാരമ്പര്യം പിന്തുടർന്ന് അടുത്ത തലമുറയും മലയാള സിനിമയില്‍ സജീവമായി തുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ മക്കളുടെ കാലമാണ് ഇനി. ജയറാമിന്റെ മകന്‍ കാളിദാസ് ഇതിനോടകം തമിഴിലും തെലുങ്കിലും തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ മാളവികയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തി കഴിഞ്ഞു. മായം സെയ്‍തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്‍തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്‍തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. വൈറലായൊരു വീഡിയോ ​ഗാനമായിരുന്നു ഇത്. ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളില്‍ സാന്നിധ്യം അറിയിച്ചതാണ്. അച്ഛൻ ജയറാമിനൊപ്പമാണ് മാളവിക അഭിനയിച്ചത്. സിനിമ പിന്നണി പ്രവര്‍ത്തനത്തിലും ജയറാമിന്റെ മകള്‍ക്ക് താൽപര്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ആദ്യം വിളിച്ചത് മാളവികയെയായിരുന്നു. ആ സമയത്ത് ദുല്‍ഖര്‍ നിര്‍മിക്കുന്നുവെന്ന് മാത്രമേ തീരുമാനിച്ചിരുന്നുള്ളു. എന്നാൽ കോൺഫിഡൻസ് കുറവായതിനാൽ‌ പിന്മാറുകയായിരുന്നുവെന്ന് പിന്നീട് മാളവിക തന്നെ വെളിപ്പെടുത്തി.

മാതാപിതാക്കൾ സിനിമാ മേഖലയിൽ നിന്നായതുകൊണ്ട് തന്നെ മറ്റുള്ള സ്റ്റാർ കിഡ്സുമായും അടുത്ത ബന്ധം ചക്കിയെന്ന മാളവികയ്ക്ക് ചെറുപ്പം മുതലുണ്ട്. കല്യാണി പ്രിയദർശൻ മുതൽ മീനാക്ഷി ദിലീപ് വരെയുള്ള സ്റ്റാർ കിഡ്സുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പറയുന്ന വീ‍ഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'ഫഹദ് ഫാസിൽ ഒരുപാട് ലെയേഴ്സുള്ള ഒരാളാണ്. അഭിമുഖത്തിൽ കാണുന്ന പോലൊരു വ്യക്തിയല്ല ഫഹദ് ഫാസിൽ. വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണ്. അഭിമുഖങ്ങളിൽ സൈലന്റായി സംസാരിക്കുന്നുവെന്നേയുള്ളു.' നമ്മളെയൊക്കെ കളിയാക്കുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ്. ദുൽഖർ സൽമാനെ വളരെ പണ്ട് പരിചയപ്പെട്ടത്. ക്ലോസായി അ​ദ്ദേഹത്തെ കുറിച്ച് അറിയില്ല. പക്ഷെ വളരെ ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആ​ഗ്രഹമാണ്. ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ സൂപ്പർമാനാണ്.' ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തിൽ‌ ഉള്ള പരിചയമാണ്. ഒട്ടും ഫിൽട്ടറില്ലാത്ത വ്യക്തിയാണ്. കല്യാണി എന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്.' 'അപർണ ബാലമുരളി എന്റെ ബൊമ്മിയാണ്.

കാളിദാസിനൊപ്പം സിനിമ ചെയ്തപ്പോഴാണ് ഞാനും അപർണയും കൂടുതൽ സൗഹൃദത്തിലായത്. പിന്നെ ഞങ്ങളുടെ പാരന്റ്സ് സുഹൃത്തുക്കളാണ്. അപർണ എപ്പോൾ ചെന്നൈയിൽ വന്നാലും ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ട്. ഒട്ടനവധി ടാലന്റുള്ള വ്യക്തിയാണ്.' 'നല്ലൊരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ അസാധ്യമായി പെർഫോം ചെയ്യും. ഐശ്വര്യ ലക്ഷ്മിയുമായി സൗഹൃദത്തിലായത് കാളിദാസുമായി ഐശ്വര്യ ലക്ഷ്മി സിനിമ ചെയ്തശേഷമാണ്. അടുത്തിടെ പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ചിനിടെ കണ്ടിരുന്നു. ഐശ്വര്യ എന്റെ ഡാർലിങാണ്. ‌കാളിദാസ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.' 'സഹോദരൻ എന്നതിലുപരി അവൻ എന്റെ നല്ല സുഹൃത്താണ്. ചെറുപ്പത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്. അമ്മയെ പ്രാങ്ക് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും. മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്.' 'മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ടെന്നും തുറന്ന് പറയുകയാണ് മാളവിക ജയറാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends