Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

വീട്ടില്‍ വന്ന് കല്യാണം ആലോചിച്ചു.. ഞാനന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ്.. ഒരു ദിവസം ഉച്ചയ്ക്ക് ഇയാള്‍ വീട്ടിലേക്ക് വന്നു.. പുള്ളിയെ കണ്ടതും ഞാന്‍ ഷോക്കായി പോയി... വിദേശത്ത് ജോലി കിട്ടി പോവുകയാണെന്നും തിരിച്ച് വരുമ്പോള്‍ എന്നെ കെട്ടിച്ച് കൊടുക്കാമോന്നും ചോദിച്ചു.. ജോലി ചെയ്ത് കാശൊക്കെയായി തിരിച്ച് വരാന്‍ ഡാഡിയും പറഞ്ഞു; പക്ഷെ സംഭവിച്ചത് മറ്റൊന്ന്.. 10 വര്‍ഷം കാത്തിരുന്ന കാമുകനെ പറ്റി നടി യമുനയുടെ വെളിപ്പെടുത്തൽ

18 SEPTEMBER 2022 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യുമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിലവില്‍ അമ്മ മകള്‍, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ലോക്ഡൗണില്‍ നടി രണ്ടാമതും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പത്ത് വര്‍ഷം തന്നെ കാത്തിരുന്ന കാമുകനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. 'അദ്ദേഹം ഇപ്പോഴും എവിടെയെങ്കിലും ഉണ്ടാവും. എവിടെയാണെങ്കിലും നന്നായിരിക്കട്ടേ. ഞാന്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മറ്റ് ഗ്രൂപ്പിലുള്ള കുട്ടികള്‍ ഉച്ചയ്ക്ക് എന്നെ അന്വേഷിച്ചിട്ട് പോവും. അത് സ്ഥിരമായി. ഒരു ദിവസം ഞാന്‍ പിടിച്ച് ചോദിച്ചു. ആ കുട്ടികള്‍ വരുന്ന ട്രെയിനിലുള്ള ഒരു ചേട്ടന്‍ എന്നെ കല്യാണം കഴിക്കാന്‍ പോവുകയാണന്നും ഇടയ്ക്കിടെ പോയി നോക്കണമെന്നും പറഞ്ഞ് പോലും.

വീട്ടില്‍ പോയി ഇക്കാര്യം പറഞ്ഞപ്പോഴാണ് ഞാന്‍ സത്യങ്ങളൊക്കെ അറിയുന്നത്. ഞങ്ങളുടെ അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് വന്ന ആളാണ് ഇദ്ദേഹം. പുള്ളിയ്ക്ക് അപ്പോഴെ എന്നെ ഇഷ്ടപ്പെട്ടു. വീട്ടില്‍ വന്ന് കല്യാണം ആലോചിച്ചു. ഞാനന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. എന്നെ കണ്ടാല്‍ സ്‌കൂളില്‍ പഠിക്കുന്നതാണെന്ന് പറയില്ല. കുറച്ച് തടിയും പൊക്കവുമൊക്കെയുണ്ട്. മാത്രമല്ല അന്ന് ഹാഫ് സാരിയൊക്കെ ഉടുത്തിട്ടാണ് കല്യാണത്തിന് പോയത്. പത്ത് പതിനെട്ട് വയസായ കുട്ടിയാണെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും. പക്ഷേ വീട്ടുകാര്‍ കെട്ടിക്കാന്‍ പ്രായമായ കുട്ടിയൊന്നും ഇവിടെ ഇല്ലെന്ന് പറഞ്ഞ് വിട്ടു. അതൊന്നും ഞാന്‍ അറിഞ്ഞില്ല. പിന്നീട് സ്‌കൂളില്‍ ഇങ്ങനൊരു കാര്യം ഉണ്ടായതിനെ പറ്റി വീട്ടില്‍ പറഞ്ഞപ്പോഴാണ് അവര്‍ക്ക് ആളാരാണെന്നും സംഭവമെന്താണെന്നും മനസിലായത്. പിന്നെ എന്നും ഞാന്‍ കോളേജില്‍ വന്നിറങ്ങുമ്പോള്‍ പുള്ളി ആ ഗെയിറ്റിന്റെ അടുത്തുണ്ടാവും. ചോദ്യമോ പറച്ചിലോ ഒന്നുമില്ലാതെ പോസ്റ്റായി തന്നെ നില്‍ക്കും. രണ്ട് മൂന്ന് ആഴ്ച അദ്ദേഹം ഇങ്ങനെ വന്ന് കോളേജില്‍ നിന്നു. ഇതോടെ അന്ന് കല്യാണം നടത്തിയ വീട്ടുകാരോട് പറഞ്ഞ് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. പിന്നെയൊരു ദിവസം ഉച്ചയ്ക്ക് ഇയാള്‍ വീട്ടിലേക്ക് വന്നു. പുള്ളിയെ കണ്ടതും ഞാന്‍ ഷോക്കായി പോയി.

അന്ന് ഞാന്‍ അധികം സംസാരിക്കാത്ത ആളാണ്. ഇയാളെ കണ്ടതും ഓടി അകത്ത് കയറി. ശേഷം ഡാഡി അദ്ദേഹത്തോട് സംസാരിച്ചു. വിദേശത്ത് ജോലി കിട്ടി പോവുകയാണെന്നും തിരിച്ച് വരുമ്പോള്‍ എന്നെ കെട്ടിച്ച് കൊടുക്കാമോന്നും ചോദിച്ചു. ജോലി ചെയ്ത് കാശൊക്കെയായി തിരിച്ച് വരാന്‍ ഡാഡിയും പറഞ്ഞു. ഇതിനിടയിലാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ശേഷം എന്റെ തലേവര മറ്റൊരു രീതിയിലേക്ക് പോയി. ഇതിനിടെ എന്റെ സുഹൃത്ത് വഴി ഞാന്‍ കല്യാണം കഴിച്ചെന്ന് അദ്ദേഹം അറിഞ്ഞു. ഇതോടെ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. സത്യത്തില്‍ എന്റെ കല്യാണം അതിന് ശേഷമാണ് നടന്നത്. അദ്ദേഹം തെറ്റിദ്ധരിക്കപ്പട്ടതാണ്. ഇപ്പോള്‍ അയാള്‍ വേറെ കല്യാണമൊക്കെ കഴിച്ച് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും യമുന പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (15 minutes ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (41 minutes ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (56 minutes ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (1 hour ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (11 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (12 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (12 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (12 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (12 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (12 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (13 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (14 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (15 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (15 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (15 hours ago)

Malayali Vartha Recommends