വില 89 ലക്ഷത്തിന് മുകളിൽ, ബിഎംഡബ്ല്യു ത്രീ സീരീസ് സ്വന്തമാക്കി നടൻ റോഷൻ മാത്യു

എൺപത്തിയൊമ്പത് ലക്ഷത്തിന് മുകളിൽ വില വരുന്ന ബിഎംഡബ്ല്യു ത്രീ സീരീസ് സ്വന്തമാക്കി നടൻ റോഷൻ മാത്യു. ബിഎംഡബ്ല്യു ത്രീ സീരീസ് 340 ഐ എന്ന വാഹനമാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.
യുവനടന്മാരില്‍ ശ്രദ്ധേയനാണ് റോഷന്‍മാത്യു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഗണേഷ് രാജ് ചിത്രം ആനന്ദത്തില്‍ റോഷന്‍ അവതരിപ്പിച്ച ഗൗതം മേനോന്‍ എന്ന കഥാപാത്രം ഏറെ മികച്ചതായിരുന്നു. 'അടി കപ്യാരേ കൂട്ടമണി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റോഷൻ 'ആനന്ദ'ത്തിലെ ഗൗതം എന്ന കഥപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
തുടർന്ന് മൂത്തോൺ, കപ്പേള, സി യു സൂൺ, കുരുതി തുടങ്ങിയ സിനിമകൾ ചെയ്തു.സിബി മലയിൽ സംവിധാനം ചെയ്ത 'കൊത്ത്' ആണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ മികച്ച വിജയം നേടുന്ന ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ബോളിവുഡ് ചിത്രം 'ഡാർലിംഗ്സ്', വിക്രം നായകനായ തമിഴ് ചിത്രം 'കോബ്ര', 'ഒരു തെക്കൻ തല്ല് കേസ്' തുടങ്ങിയ സിനിമകളും റോഷന്റേതായി ഈ വർഷം റിലീസ് ചെയ്തു.
https://www.facebook.com/Malayalivartha


























