തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നു.. രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി! രശ്മിയ്ക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പുമായി നടൻ കിഷോർ സത്യ

സഹപ്രവർത്തക ഇനി ഓർമ്മ മാത്രമാണെന്ന യാഥാർത്ഥ്യം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സ്വന്തം സുജാത പരമ്പരയിലെ താരങ്ങളും അണിയറപ്രവർത്തകരും. പരമ്പരയിൽ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന രശ്മിയുടെ മരണവാർത്ത ആരാധകരെയും നൊമ്പരത്തിലാഴ്ത്തി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രശ്മി മരണപ്പെട്ടത്. അടുത്തിടെയാണ് കടുത്ത ശാരീരിക പ്രശ്നങ്ങൾ രശ്മിയെ പിടികൂടിയത്. ഇപ്പോഴിതാ രശ്മിയ്ക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് നടൻ കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്..
രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ 'സാറാമ്മ ' എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല....
സാറാമ്മ പോയി....
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.....
ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്....
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ....
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.....
ആദരവിന്റെ അഞ്ജലികൾ....
https://www.facebook.com/Malayalivartha


























