വില 1.35 കോടി, ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്‍യുവി ഡിഫൻഡർ സ്വന്തമാക്കി നടൻ ആസിഫ് അലി

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ സ്വന്തമാക്കി നടൻ ആസിഫ് അലി. ഡിഫൻഡറിന്റെ ഉയർന്ന വകഭേദമായ ഡിഫൻഡർ എച്ച്എസ്ഇ ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റർ ഡീസൽ എൻജിനാണ്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് ഉയർന്ന വേഗം. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്.
അതേസമയം, എൺപത്തിയൊമ്പത് ലക്ഷത്തിന് മുകളിൽ വില വരുന്ന ബിഎംഡബ്ല്യു ത്രീ സീരീസ് നടൻ റോഷൻ മാത്യു സ്വന്തമാക്കി. ബിഎംഡബ്ല്യു ത്രീ സീരീസ് 340 ഐ എന്ന വാഹനമാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























