പൊന്നിയിന്‍ സെല്‍വന്‍ സിനിമയിലെ അണിയറവിശേഷങ്ങളുമായി തൃഷ...

മണിരത്‌നം സംവിധാനത്തില്‍ ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തില്‍ ഐശ്വര്യ റായ്, തൃഷ, വിക്രം, കാര്‍ത്തി, ജയം രവി, പ്രഭു, റഹ്മാന്‍, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്.
1950 കളില്‍ പുറത്തിറങ്ങിയ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സെപ്റ്റംബര്‍ 30 നാണ് ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍ ഇപ്പോള്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന തൃഷ പ്രൊമോഷനുകളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ഒരു പ്രൊമോഷന്‍ ചടങ്ങിനിടെ തൃഷ, ഐശ്വര്യയുമായി അഭിനയച്ചതിനെ കുറിച്ചുള്ള അനുഭവം പങ്കുവച്ചിരുന്നു. ഐശ്വര്യയുടെ വലിയ ആരാധികയായ തൃഷ, അവര്‍ക്കൊപ്പം അഭിനയിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് പറഞ്ഞത്. അതിന് കാരണവും താരം വ്യക്തമാക്കി.
താന്‍ ഏറെ ആരാധിക്കുന്ന ഐശ്വര്യ റായിക്ക് ഒപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തൃഷ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് പറഞ്ഞത്. 'ആദ്യ ദിവസം തന്നെ ഐശ്വര്യ മാഡവുമായി സംസാരിക്കാന്‍ എനിക്കു ഭാഗ്യം കിട്ടിയിരുന്നു.
അവര്‍ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അത്. പ്രശ്‌നം എന്താണെന്ന് വച്ചാല്‍ സിനിമയില്‍ ഞങ്ങള്‍ എതിര്‍ കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കുന്നത്. പരസ്പരം അങ്ങനെ ഇഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. അങ്ങനെ ആയപ്പോള്‍ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു,' തൃഷ പറഞ്ഞു.
തങ്ങള്‍ സംസാരിക്കുമ്‌ബോള്‍ മണിരത്‌നം സാര്‍ ഇടപെടുമായിരുന്നുവെന്നും തൃഷ പറഞ്ഞു. 'ഞങ്ങള്‍ സംസാരിക്കുമ്‌ബോള്‍ മണി സാര്‍ (മണിരത്‌നം) പറയാറുണ്ടായിരുന്നു, 'നോക്കൂ, നിങ്ങള്‍ വളരെയധികം സംസാരിക്കുന്നു, സംസാരിക്കുന്നത് നിര്‍ത്തൂ, എന്റെ സീനില്‍ ഈ സൗഹൃദം ഒന്നും ഉണ്ടാകില്ല'എന്ന്.
ഐശ്വര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് തൃഷ പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് ബച്ചന്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ചിത്രത്തില്‍ നന്ദിനി എന്ന രാജ്ഞി ആയിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ഇതിനോടകം പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























