Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐശ്വര്യയെ കുറിച്ച് എനിക്കും ചിലത് പറയാനുണ്ടെന്ന് അഭിഷേക് ബച്ചന്‍

20 SEPTEMBER 2022 09:13 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യ റായിയെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാകാന്‍ ഇടയില്ല. ഐശ്വര്യയുടെ വിവാഹത്തോടെ താരദമ്പതികള്‍ എന്ന തരത്തിലും ഏറെ ആരാധകര്‍ ഇവര്‍ക്കുണ്ട്. ഇന്ത്യയില്‍ തന്നെ ഏറെ ആരാധകരുള്ള താരദമ്ബതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. അതുകൊണ്ട് തന്നെ താരങ്ങളുടെ സിനിമകളെക്കാളും ഇവരുടെ സ്വകാര്യ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നു താരങ്ങളുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായാത്. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമര്‍ശനങ്ങളുമെല്ലാം താരദമ്ബതികള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്ബതിമാരാണ് ഇരുവരും. ഐശ്വര്യ റായിയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഇഷ്ടത്തിലായതിനെ പറ്റിയുമൊക്കെ അഭിഷേക് മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ഐശ്വര്യയും അഭിഷേകിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഏറെ താല്‍പര്യമാണ് ആരാധകര്‍ക്ക്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഐശ്വര്യയില്‍ നിന്ന് താന്‍ പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് സംസാരിച്ചിരുന്നു. വോഗ് ഇന്ത്യ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരത്തോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മനസ് തുറന്നത്. തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ആത്മവിശ്വാസം നല്‍കിയത് ഐശ്വര്യ ആണെന്നാണ് അഭിഷേക് പറഞ്ഞത്.

'മുമ്‌ബൊരിക്കലും ലഭിക്കാത്ത ആത്മവിശ്വാസം ഐശ്വര്യ എനിക്ക് നല്‍കി. മിക്ക പുരുഷന്മാരും ഇതിനോട് യോജിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എന്റെ കുടുംബത്തിലെ കുഞ്ഞായിരുന്നു, എന്റെ സഹോദരി വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹിതയായി, അവളാണ് എന്നെ നന്നായി നോക്കിയിരുന്നത്. ഞാന്‍ ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ വിവാഹ ശേഷം ഇത് യാന്ത്രികമായി സംഭവിച്ചു.

ഐശ്വര്യയുടെ ഉത്തരവാദിത്തം എനിക്ക് ആയിരിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി, അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെനിക്ക്.' അഭിഷേക് പറഞ്ഞു. ഓരോ കാര്യങ്ങളും എങ്ങനെ സാധാരണവും യഥാര്‍ത്ഥവുമായി നിലനിര്‍ത്താമെന്നും ഐശ്വര്യ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് അഭിഷേക് പറഞ്ഞു. തങ്ങള്‍ ഇപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്നത് ഉള്‍പ്പെടെ ഐശ്വര്യ കാരണം ആണെന്നും അഭിഷേക് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends