ഷാരൂഖിന്റെ ഭാര്യയായതിനാല്‍ ഉള്ള പ്രധാന പ്രശ്നം അതാണ്; ഗൗരി ഖാന്‍ മനസ് തുറക്കുന്നു

കോഫി വിത്ത് കരണ്‍ സീസണ്‍ ഏഴില്‍ അതിഥിയായെത്തിയ ഗൗരി പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുകയാണ്. ഷാരൂഖ് ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴില്‍ ജീവിതത്തെ മോശമായി ബാധിച്ചു എന്നാണ് ഇന്റീരിയര്‍ ഡിസൈനറായ ഗൗരി പറയുന്നത്.
'ഒരു പുതിയ പ്രോജക്റ്റ് വരുമ്ബോള്‍, എന്നെ ഒരു ഇന്റീരിയര്‍ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ലാത്ത സമയങ്ങളുമുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ഒരു ഭാരമായി കണക്കാക്കുന്ന ചിലരുണ്ട്.
പകുതിയോളം സമയവും അങ്ങനെ ഒരു പേര് എനിക്ക് എതിരായാണ് വരുന്നത്,' ഗൗരി ഖാന്‍ പറഞ്ഞു. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഗൗരി ഖാന്‍ അതിഥി ആയി എത്തിയത്. സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂര്‍, ചുങ്കി പാണ്ഡെയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ ഭാവന പാണ്ഡെ എന്നിവര്‍ക്ക് ഒപ്പമാണ് ഗൗരി പരിപാടിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha

























