ബിഗ്ബിയും മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കി.... ഫ്‌ലാറ്റിന്റെ ആകെ വിസ്തീര്‍ണ്ണം 12,000 ചതുരശ്ര അടിയാണ്

ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട നഗരമാണ് മുംബൈ. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ്. മുംബൈയിലെ ഫോര്‍ ബംഗ്ലാവ്‌സ് പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പാര്‍ഥെനോന്‍ ബില്‍ഡിങ്ങിലെ 31ാമത്തെ നിലയിലാണ് ബിഗ്ബിയുടെ പുത്തന്‍ ഫഌറ്റ്.
ഒട്ടുമിക്ക സെലിബ്രിറ്റികളുടെ വസതികളും മുംബൈയിലോ സമീപ നഗര പ്രദേശങ്ങളിലോ ആണ് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും അവരുടെ പുതിയ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് നടത്തിയിരുന്നു.
ഫ്‌ലാറ്റിന്റെ ആകെ വിസ്തീര്‍ണ്ണം 12,000 ചതുരശ്ര അടിയാണ്. മുംബൈയിലെ ജുഹുവിലെ ജല്‍സ ബംഗ്ലാവിലാണ് ബച്ചനും കുടുംബവും താമസിക്കുന്നത്. ഒരു നിക്ഷേപമായാണ് ബച്ചന്‍ ഫ്‌ലാറ്റ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ ഫ്‌ലാറ്റിന്റെ വില എത്രയാണെന്ന് ബച്ചന്‍ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























