നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു: എനിക്ക് ഒരു കുഴപ്പവും ഇല്ല:- ആശുപത്രി വിട്ട ബിനു അടിമാലിയുടെ പ്രതികരണം....

കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ വേദനയിലാണ് മലയാളികളും, കലാലോകവും. എപ്പോഴും എല്ലാവരെയും ചിരിപ്പിച്ച് കൊണ്ടിരുന്ന സുധിയെ ഒടുവിൽ ചുണ്ടിൽ ചിരിയില്ലാത്ത കണ്ട് സുഹൃത്തുക്കളടക്കം തേങ്ങലടക്കി. തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മഹേഷ് കുഞ്ഞുമോന്റെ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നിറങ്ങിയ ബിനു അടിമാലി തനിയ്ക്ക് പ്രശ്നങ്ങളില്ലെന്ന് പ്രതികരിച്ചിരുന്നു. 'എല്ലാവരും നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. താങ്ക്സ്... കുഴപ്പം ഒന്നുല്ല, ഹാപ്പിയാണ്.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ ഉള്ളതുകൊണ്ട് എല്ലാം ഭംഗിയായി നടന്നു. എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി വേദികളിലേക്ക് തിരികെ എത്തട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്തുകൊണ്ട് സുധി എയർ ബാഗ് ഉണ്ടായിട്ടും, സീറ്റ് ബെൽറ്റ് ധരിച്ചിട്ടും ഇങ്ങനൊരു മരണം ഉണ്ടായത് ഈ ചോദ്യം പലപ്പോഴും പലരും ചോദിച്ചു. എന്നാൽ ഇപ്പോൾ സുധിയുടെ കൂടെ ഉണ്ടായ ബിനു അടിമാലി പറയുകയാണ് ആ സംഭവത്തെ കുറിച്ച്.
ആ സമയത്തു അവൻ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു, എന്റെ കാഴ്ച്ചകൾക്ക് മങ്ങൽ എല്കുന്നതിനു മുൻപ് തന്നെ ഞാൻ ഇത് കണ്ടിരുന്നു, ശരിക്കും സഹിക്കാൻ കഴിഞ്ഞില്ല. അവൻ നെഞ്ച് ആദ്യം തപ്പി ആയിരുന്നു വേദന എന്ന് ഉറക്കെ നിലവിളിച്ചത് , പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഞങ്ങളെ വിട്ട് അവൻ പോകുമെന്ന് ഉദ്ദേശിച്ചില്ല. ഇന്നും എനിക്ക് അവന്റെ വേദന നിറഞ്ഞ മുഖം മുന്നിൽ ഉണ്ട് ബിനു പറയുന്നു.
അവൻ വേദനയിൽ പുളയുന്നത് ഞാൻ കണ്ടടാ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ഐ സി യു വിൽ ബിനു അടിമാലി കരയുകയായിരുന്നു. തനിക്കു ഓർമ്മയുള്ള സമയത്തു താൻ സുധിയുടെ വേദന നിറഞ്ഞ മുഖമായിരുന്നു കണ്ടത് എന്നും ബിനു പറയുന്നു,
കളിയും ചിരിയുമായി പോയ ഞങ്ങളുടെ വണ്ടിയിൽ പെട്ടന്ന് ഒരു ശബ്‍ദം ആണ് കേട്ടത്, പിന്നെ എല്ലാം അവ്യക്തം ബിനു പറയുന്നു. ബിനു അടിമാലിയുടെ ആരോഗ്യനില സംബന്ധിച്ചും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതിനെ കുറിച്ചും സുഹൃത്ത് സുമേഷ് പങ്ക് വയ്ക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha