നാഗചൈതന്യക്കൊപ്പം സാമന്തയുടെ പ്രിയപ്പെട്ട പട്ടിക്കുട്ടി...

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന നടിയാണ് സാമന്ത. താരം പങ്കുവക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. സാമന്തയും മുന്‍ ഭര്‍ത്താവ് നാഗ് ചൈതന്യയും ഓമനിച്ച് വളര്‍ത്തിയിരുന്ന സാമന്തയുടെ പ്രിയപ്പെട്ട നായ്ക്കുട്ടിയെ ഇപ്പോള്‍ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയാണ് വളര്‍ത്തുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരെല്ലാം.
വൈബ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമാകുകയാണ്. ഹാഷ് ഇപ്പോള്‍ അവരുടെ ഡാഡിക്കൊപ്പമാണ്, സാമന്ത എപ്പോള്‍ തിരികെ വരും, എന്നാണ് വീണ്ടും ഒന്നിക്കുന്നത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നാഗചൈതന്യ ഇപ്പോള്‍ നേരിടുന്നത്.
https://www.facebook.com/Malayalivartha


























